കോപ്പിയടിക്കുന്ന ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജീവിതത്തില്‍ ഉണ്ടെന്ന് തോന്നുന്നു! തന്നെ വിമര്‍ശിച്ച ദീപാ നിശാന്തിന് കാത്തിരുന്ന്, അവസരം കിട്ടിയപ്പോള്‍ തിരിച്ചടി നല്‍കി നടി ഊര്‍മ്മിള ഉണ്ണിയും മകള്‍ ഉത്തര ഉണ്ണിയും

കാത്തിരുന്ന്, തക്ക സമയമെത്തിയപ്പോള്‍ വിമര്‍ശിച്ച വ്യക്തിയ്ക്ക് തിരിച്ചടി കൊടുത്ത് നടി ഊര്‍മ്മിള ഉണ്ണിയും മകള്‍ ഉത്തര ഉണ്ണിയും. ഒരിക്കല്‍ തന്നെ വിമര്‍ശിച്ച ദീപാ നിശാന്തിനാണ് പേരു സൂചിപ്പിക്കാതെ കാത്തിരുന്ന്, നടി ഊര്‍മ്മിള ഉണ്ണിയും മകള്‍ ഉത്തരയും ചേര്‍ന്ന് മറുപടി കൊടുത്തത്. അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിതാ മോഷണ വിവാദത്തില്‍പ്പെട്ട സാഹചര്യത്തിലാണ് ഊര്‍മ്മിളയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്.

‘കോപ്പിയടിക്കുന്ന ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് തന്റെ ജീവിതത്തില്‍ ഉണ്ടെന്ന് തോന്നുന്നു’ എന്നാണ് ഊര്‍മ്മിള ഫേസ്ബുക്കില്‍ കുറിച്ചത്. ദൈവം കൊടുത്തത് എന്ന ക്യാപ്ഷനോടെയാണ് ഈ പോസ്റ്റ് താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഊര്‍മ്മിള ഉണ്ണിയുടെ പോസ്റ്റ് മകള്‍ ഉത്തര ഉണ്ണിയും ഷെയര്‍ ചെയ്തിട്ടുണ്ട്. ‘എന്റെ അമ്മയോട് കളിച്ചാല്‍ ദൈവം കൊടുത്തോളും’ എന്ന് ഷെയര്‍ ചെയ്ത പോസ്റ്റിനോടൊപ്പം ഉത്തരയും കുറിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെ എടുക്കണമെന്ന് ഊര്‍മ്മിള ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങിലേക്ക് ഊര്‍മിള ഉണ്ണിക്കൊപ്പം ദീപ നിശാന്തും ക്ഷണിക്കപ്പെട്ടു. എന്നാല്‍ ദിലീപിനു വേണ്ടി ഇത്തരമൊരു പരാമര്‍ശം നടത്തിയ ആളുമായി വേദി പങ്കിടാനാകില്ലെന്ന നിലപാടിലായിരുന്നു ദീപ നിശാന്ത്. അന്ന് അതിന് പ്രതികരണമൊന്നും നടത്താതിരുന്ന ഊര്‍മ്മിള ഉണ്ണി അവസരം കിട്ടിയപ്പോള്‍ അത് മുതലാക്കുകയും ചെയ്തു.

Related posts