തോറ്റ് പിന്മാറാന്‍ തയാറല്ല, മീന്‍ വില്‍പ്പനയുമായിത്തന്നെ മുന്നോട്ട്! ഫിഷ്സ്റ്റാളില്‍ ജീവനുള്ള മത്സ്യങ്ങളുമായി ഹനാനെത്തുന്നു നിങ്ങളുടെ വീടുകളിലേയ്ക്ക്; വീഡിയോ

മലയാളികളുടെ വക പുകഴ്ത്തലും ഇകഴ്ത്തലും പിന്നീട് സഹതാപവുമെല്ലാം ഒരുപോലെ വാങ്ങിക്കൂട്ടിയുള്ള പെണ്‍കുട്ടിയാണ്, കൊച്ചിയില്‍ മീന്‍ കച്ചവടം നടത്തി പ്രശസ്തയായ ഹനാന്‍ എന്ന പെണ്‍കുട്ടി. ചെറുപ്രായത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട പെണ്‍കുട്ടി.

ആരൊക്കെ എങ്ങനെയൊക്കെ പിന്തിരിപ്പിക്കാനും ആത്മവിശ്വാസം തല്ലിക്കെടുത്താനും ശ്രമിച്ചാലും തോറ്റ് പിന്മാറാന്‍ താന്‍ തയാറെല്ലെന്ന് പലവട്ടം ആവര്‍ത്തിച്ചു കഴിഞ്ഞു, ഹനാന്‍. ഇപ്പോഴിതാ ജീവിതത്തോട് പോരാടാനുള്ള പുതിയ സംരഭവുമായി ഹനാന്‍ രംഗത്തെത്തിയിരിക്കുന്നു.

ഫേസ്ബുക്കിലൂടെയാണ് ഹനാന്‍ ഇക്കാര്യം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി പങ്കുവച്ചത്. പലവിധ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഉപരിജീവിതത്തിനായി തുടങ്ങിയ മീന്‍ വില്‍പ്പനയില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് ഹനാന്‍.

കടയെടുത്ത് കച്ചവടം നടത്താനായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ഹനാന്‍ പദ്ധതിയിട്ടത്. എന്നാല്‍ കടയുടെ പണികള്‍ പുരോഗമിക്കവെ വാടകക്കാരന്‍ കെട്ടിടം കൈമാറുന്നതില്‍ നിന്നും പിന്മാറി.

ഇതോടെ കച്ചവടം പ്രതിസന്ധിയിലായ ഹനാന്‍ വാഹനത്തില്‍ മീന്‍ വില്‍ക്കാനുള്ള ഒരുക്കത്തിലാണ്. കച്ചവടത്തിനായി വാങ്ങിച്ച പുതിയ വാഹനത്തിന്റെ വിശേഷങ്ങളും ഹനാന്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ഹനാന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ…

കടയെടുത്ത് കച്ചവടം ചെയ്യണം എന്ന് കരുതി ഒതുങ്ങി നില്‍ക്കുമ്പോഴാണ് പണി കഴിയുന്നേലും മുമ്പ് കട നഷ്ട്ടമായത്. പിന്നീടാണ് വണ്ടി ലോണിലെടുത്ത് കച്ചവടം തുടങ്ങുവാന്‍ പദ്ധതിയിട്ടത്. വണ്ടിയ്ക്ക് ചുമരുകള്‍ സൃഷ്ടിക്കാം എന്ന് ചിന്തിച്ചത് എട്ടുകാലികള്‍ വല നെയ്യുന്നത് പോലെ.

അത് എത്രതവണ പൊട്ടി പോയാലും ഒരിക്കലും ശ്രമം നിര്‍ത്താറില്ല. വൈറല്‍ ഫിഷ് വെഹിക്കിള്‍ വീടുകളില്‍ എത്തുന്നു. കട്ട് ചെയ്ത് ക്ലീന്‍ ചെയ്ത് കഴുകി വൃത്തിയാക്കിയ മത്സ്യങ്ങള്‍. ജീവനോടെ ടാങ്കില്‍ ഇട്ട് കൊണ്ട് വരുന്നു കായല്‍ മത്സ്യങ്ങള്‍.

Related posts