തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തിൽ മന്ത്രി കെ.ടി ജലീലിന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. ജലീൽ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഡപ്യൂട്ടേഷന് വഴിയാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചത്. അപേക്ഷ ക്ഷണിച്ച ശേഷം അനുയോജ്യനെന്ന് സർക്കാർ കണ്ടെത്തിയതിനുശേഷമാണ് നിയമനം. വിവാദമുണ്ടായപ്പോൾ അദീപ് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചു പോവുകയായിരുന്നു. യുഡിഎഫിന്റെ കാലത്ത് അപേക്ഷ പോലും വാങ്ങാതെയാണ് പല നിയമനങ്ങളും നടത്തിയിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ജലീലിന്റെ ബന്ധു നിയമന വിവാദമാണ് പ്രതിപക്ഷം ഇന്ന് അടിയന്തരപ്രമേയമായി സഭയിൽ കൊണ്ടുവന്നത്. കെ.മുരളീധരനാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.