യുവതി പ്രവേശ വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് എസ്എന്‍ഡിപി. ശബരിമലയിലെ യുവതി പ്രവേശനത്തിന് എസ്എന്‍ഡിപി യോഗം എതിരാണെന്ന് വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വേറെ ഇഷ്യൂവാണ്. അത് അങ്ങനെ വിട്ടേക്കുക. അത് രാഷ്ട്രീയമായി അങ്ങനെ നടക്കട്ടെ.
ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപി ഒരു നിലപാടെടുത്തിട്ടുണ്ട്. അതില്‍ നിന്നും ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്ന പ്രശ്നമില്ല. ഭക്തര്‍ക്കൊപ്പമാണ് എസ്എന്‍ഡിപി യോഗം. 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകരുത്. അല്ലെങ്കില്‍ പോകണമെന്ന് നിര്‍ബന്ധം ഉണ്ടാക്കരുതെന്ന് പൂര്‍ണമായി വിശ്വസിക്കുന്നു.
വനിത മതിലിന് യുവതി പ്രവേശനവുമായി ബന്ധമില്ല. നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരെയാണ് വനിത മതില് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ യുവതി പ്രവേശനത്തെ വനിത മതിലിനോട് ബന്ധിപ്പിച്ചാല്‍ എസ്എന്‍ഡിപി പിന്മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.