സ്കാ​നിം​ഗ് യ​ന്ത്ര​ത്തി​ലെ ത​ട്ടി​പ്പ്; ഒളിവിലായിരുന്ന മൂന്നുപേർ അ​റ​സ്റ്റി​ൽ; സ്പെ​യ​ർ പാ​ർ​ട്ടു​ക​ൾ റി​പ്പ​യ​റിം​ഗി​നി​ടെ പ​ഴ​യ​തു സ്ഥാ​പി​ച്ച് പു​തി​യ​തി​ന്‍റെ വി​ല ഈ​ടാ​ക്കി​യായിരുന്നു തട്ടിപ്പ്

തൃ​ശൂ​ർ: സ്കാ​നിം​ഗ് മെ​ഷീ​നി​ലെ സ്പെ​യ​ർ പാ​ർ​ട്ടു​ക​ൾ റി​പ്പ​യ​റിം​ഗി​നി​ടെ പ​ഴ​യ​തു സ്ഥാ​പി​ച്ച് പു​തി​യ​തി​ന്‍റെ വി​ല ഈ​ടാ​ക്കി​യ ഫി​ലി​പ്സ് ക​ന്പ​നി​ക്കെ​തി​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ സ്കാ​നിം​ഗ് സെ​ന്‍റ​ർ ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ മൂ​ന്നു ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി അ​റ​സ്റ്റി​ൽ.

ഫി​ലി​പ്സ് ഹെ​ൽ​ത്ത് കെ​യ​ർ ഇ​ന്ത്യ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ചെ​ന്നൈ ഡ​യ​റ​ക്ട​ർ ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, ക​സ്റ്റ​മ​ർ കെ​യ​ർ ചെ​ന്നൈ ഹെ​ഡ് യു. ​സു​നി​ൽ, കേ​ര​ള ടെ​റി​ട്ട​റി മാ​നേ​ജ​ർ രാം​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.

കേ​സി​ൽ നേ​ര​ത്തെ ഫി​ലി​പ്സ് മെ​ഡി​ക്ക​ൽ സി​സ്റ്റം​സി​ന്‍റെ കേ​ര​ള ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.2016ലാ​ണ് ഫി​ലി​പ്സ് ക​ന്പ​നി​ക്കും നാ​ല് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ വ​ഞ്ച​നാ​കു​റ്റം ചു​മ​ത്തി തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മെ​ഷീ​നി​ന്‍റെ പ​ഴ​കി​യ സ്പെ​യ​ർ​പാ​ർ​ട്സ് മാ​റ്റി പു​തി​യ​താ​ണെ​ന്നു പ​റ​ഞ്ഞ് തൃ​ശൂ​രി​ലെത​ന്നെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലെ സ്കാ​നിം​ഗ് മെ​ഷീ​ന്‍റെ പ​ഴ​യ സ്പെ​യ​ർ​പാ​ർ​ട്സ് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ്കാ​നിം​ഗ് മെ​ഷീ​നി​ലെ ഗാ​ല​റി​യി​ൽനി​ന്നു ല​ഭി​ച്ച ചി​ത്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

Related posts