കുളത്തുപ്പുഴ:കുളത്തുപ്പുഴപഞ്ചായത്തിൽ അനധികൃത മണ്ണിടിക്കലുംനിലങ്ങള് നികത്തലും വ്യാപകമായിട്ടും നടപടിയില്ല. ഏല നികത്തലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അനധികൃതമായി മണ്ണ് ഇടിക്കലും ഏല നികത്തലും വ്യാപകമാകുന്നു. കുന്നുകളും സ്വകാര്യ വസ്തുകളുടെ പുരയിടങ്ങളില്‍ നിന്നുള്ള നിയമം ലഘിച്ചുള്ള മണ്ണ് ഇടിക്കലും തണ്ണീര്‍ തടങ്ങളും നിലങ്ങള്‍ ഉള്‍പ്പടെ ഏലകളും നികത്തുംബോഴും റവന്യു അധികൃതര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല.
കഴിഞ്ഞദിവസം രാത്രിയില്‍ അനധികൃതമായി മണ്ണ് ഇടിച്ചു കടത്തുന്നതിനിടെ ജെ.സിബിയും ടിപ്പറും കുളത്തുപ്പുഴ പോലീസ് സബ്ഇന്‍സ്പെക്ടര്‍ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി തേക്കുംപറമ്പ് ജംഗ്ഷനില്‍ നിന്നുമാണ് വാഹനങ്ങള്‍ പിടികൂടിയത്.
കുളത്തുപ്പുഴ വില്ലേജ് ഓഫീസ് പരിധിയില്‍ അനധികൃത മണ്ണിടിക്കല്‍ നടക്കുന്നത് വില്ലേജ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുളത്തുപ്പുഴ വില്ലേജ് ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്കും ചില പോലീസുകാര്‍ക്കും മണ്ണ് മാഫിയകളുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇവരുടെ ഒത്താശയോടെയാണ് ഇത്തരം നിയമ ലംഘനം നടക്കുന്നതെന്നും ആരോപണം ഉണ്ട്.
കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ നൈറ്റ് ഡ്യൂട്ടിക്ക് എത്തുന്ന ദിവസങ്ങളിലാണ് മണ്ണെടുപ്പ് കൂടുതലായി നടക്കുക. കുളത്തുപ്പുഴ വില്ലേജ് ഓഫീസ് അധികൃതര്‍ രാത്രികാലങ്ങള്‍ ഓഫീസില്‍ തങ്ങി നിയമലംഘനത്തിന് കൂട്ട് നില്‍ക്കുകയാണ്. വര്‍ഷങ്ങളായി ഈ ഓഫീസില്‍ ജോലി ചെയ്തുവരുന്നവരാണ് നിയമ ലംഘനത്തിനു പിന്നില്‍. സ്ഥലം മാറ്റം ലഭിച്ചാലും ഭരണ സ്വാധീനം ഉപയോഗിച്ച് ഇവര്‍ തിരികെ ഇവിടെ തന്നെ എത്തുന്നു.
ഭരണ സ്വാധീനവും, സര്‍വീസ് സംഘടനകളുടെ പിന്‍ബലവുമാണ് ഇത്തരക്കാരെ എന്നും സംരക്ഷിച്ച് നിര്‍ത്തുന്നത്. ഭരണ, പ്രതിപക്ഷ കക്ഷിയിലെ ചില നേതാക്കളും മണ്ണ് മാഫിയയുടെ പങ്കുപറ്റുന്നുണ്ട്. മലയോര മേഖലയിലെ അനധികൃത മണ്ണിടിക്കലിനും ഏല നികത്തലിനും ഉദ്യോഗസ്ഥമണ്ണ് മാഫിയാകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ജില്ല കളക്ടര്‍ക്കും പുനലൂര്‍ ആര്‍ഡിഒ ക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ .