കാ​ൽ​പ്പ​ന്തു​ക​ളി​യി​ലെ മ​ഞ്ഞ​ക്കു​പ്പാ​യ​മ​ണി​ഞ്ഞ മി​ന്നും താ​ര​ങ്ങ​ൾ എ​ത്തി  കൊ​ച്ചു​മി​ടു​ക്ക​രെ കാ​ണാ​ന്‍;  താരങ്ങളെ കണ്ട് അത്ഭുതപ്പെട്ട് കുട്ടികളും

കൊ​യി​ലാ​ണ്ടി: കാ​ൽ​പ്പ​ന്തു​ക​ളി​യി​ലെ മ​ഞ്ഞ​ക്കു​പ്പാ​യ​മ​ണി​ഞ്ഞ മി​ന്നും താ​ര​ങ്ങ​ൾ നി​ന​ച്ചി​രി​ക്കാ​തെ ക​ൺ​മു​ന്നി​ൽ ക​ട​ന്നുവ​ന്ന​പ്പോ​ൾ പ​രി​മി​തി​ക​ളേ​യും വൈ​ക​ല്യ​ങ്ങ​ളേ​യും മ​റ​ന്ന് അ​വ​രു​ടെ കു​സൃ​തി​ക്ക​ണ്ണു​ക​ൾ വി​ട​ർ​ന്നു.​ പ​ല​രു​ടേ​യും കു​ഞ്ഞു മു​ഖ​ങ്ങ​ൾ സ​ന്തോ​ഷ​ത്താ​ൽ ചു​വ​ന്നു തു​ടു​ത്തു.

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ര​വേ​ഗ​ത്തി​ൽ കാ​ൽ​പ്പ​ന്തു​രു​ട്ടി തെ​ന്നി​മ​റ​യു​ന്ന ആ ​മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രെ ഏ​റെ​നേ​രം ക​ണ്ണി​മ​ക്കാ​തെ നോ​ക്കി നി​ന്നൂ അ​വ​ർ. ദൗ​ർ​ബ​ല്യ​ങ്ങ​ളെ വ​ക​വെ​ക്കാ​തെ ത​ങ്ങ​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ൾ​ക്ക​രി​ക് ചേ​ർ​ന്ന് ഒ​ന്ന് തൊ​ട്ടു​ഴി​യാ​ൻ പോ​ലും ആ ​കു​ഞ്ഞി​ളം കൈ​ക​ൾ പ​ല​തും നീ​ളു​ന്നു​ണ്ടാ​യി​രു​ന്നു.

പ​ന്ത​ലാ​യ​നി ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി വാ​രാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ വേ​ദി​യി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ർ ഫു​ട്ബോ​ൾ ടീ​മി​ലെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച് ഡേ​വി​ഡ് ജി. ​ജെ​യിം​സ്, താ​ര​ങ്ങ​ളാ​യ അ​ന​സ് എ​ട​ത്തൊ​ടി​ക, സി.​കെ.​വി​നീ​ത് കു​മാ​ർ, ധീ​ര​ജ് സിം​ഗ്, വി​ദേ​ശ താ​ര​ങ്ങ​ളാ​യ കെ​സി​ടോ, മാ​ത്തോ​ജ് എ​ന്നി​വ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു വ​ന്ന​ത്.

കോ​ഴി​ക്കോ​ട് ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ക​ളി​ക്കാ​ർ.​ ഇ​തി​നി​ടെ കൊ​യി​ലാ​ണ്ടി​യി​ൽ ന​ട​ക്കു​ന്ന ഭി​ന്ന​ശേ​ഷി വാ​രാ​ഘോ​ഷ​ത്തെ​പ്പ​റ്റി കേ​ട്ട​റി​ഞ്ഞ​തോ​ടെ ഇ​വി​ടേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു.​ ബി​പി​ഒ ഡോ. ​ബ​ൽരാ​ജ്, കൗ​ൺ​സി​ല​ർ പി.​എം.​ബി​ജു, യു.​കെ.​ച​ന്ദ്ര​ൻ, കെ.​സു​ജീ​ന്ദ്ര​ൻ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കു​ട്ടി​ക​ളോ​ടൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്താ​ണ് താ​ര​ങ്ങ​ൾ മ​ട​ങ്ങി​യ​ത്.

Related posts