വി​ജ​യ​ദാ​രി​ദ്യ്രം അ​വ​സാ​നി​ക്കാ​തെ ബ്ലാ​സ്റ്റേ​ഴ്സ്; ജം​ഷ​ഡ്പൂ​രി​നോ​ടും സ​മ​നി​ല

കൊ​ച്ചി: ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യ​ദാ​രി​ദ്യ്രം അ​വ​സാ​നി​ക്കു​ന്നി​ല്ല. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ നേ​രി​ട്ട ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല​കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു.

കാ​ർ​ലോ​സ് കാ​ർ​ലോ​യു​ടെ പെ​ന​ൽ​റ്റി ഗോ​ളി​ൽ 66-ാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി​യ ജം​ഷ​ഡ്പു​രി​നെ 77-ാം മി​നി​റ്റി​ൽ ലെ​ൻ ദും​ഗ​ലി​ന്‍റെ ഗോ​ളി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഒ​പ്പം പി​ടി​ക്കു​ക​യാ​യി​രു​ന്നു. ബോ​ക്സി​നു മു​ന്നി​ൽ ടിം ​കാ​ഹി​ലി​നെ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി ധീ​ര​ജ് സിം​ഗ് ഫൗ​ൾ ചെ​യ്ത​തി​നാ​ണ് റ​ഫ​റി ജം​ഷ​ഡ്പൂ​രി​ന് അ​ന​കൂ​ല​മാ​യി പെ​നാ​ൽ​റ്റി വി​ധി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് ഫൗ​ളാ​യി​രു​ന്നി​ല്ലെ​ന്ന് റി​പ്ലേ​ക​ളി​ൽ വ്യ​ക്ത​മാ​യി.

11 മി​നി​റ്റി​നു​ശേ​ഷം ടീ​മി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച കോ​ർ​ണ​ർ കി​ക്കി​ൽ ബ്ലാ​സ്റ്റേ​ഴ്സ് തി​രി​ച്ച​ടി​ച്ചു. ജം​ഷ​ഡ്പു​ർ ബോ​ക്സി​ൽ ഉ​ട​ലെ​ടു​ത്ത കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നൊ​ടു​വി​ൽ ദും​ഗ​ൽ ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു.

പ​ത്തു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്പ​തു പോ​യി​ന്‍റാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നു​ള്ള​ത്. ഏ​ഴാം സ്ഥാ​ന​ത്താ​ണ് ടീം. 11 ​ക​ളി​ക​ളി​ൽ​നി​ന്ന് 16 പോ​യ​ന്‍റു​ള്ള ജം​ഷ​ഡ്പു​ർ ആ​റാം സ്ഥാ​ന​ത്തേ​ക്കു താ​ണു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ എ​ടി​കെ​യ്ക്കെ​തി​രേ ജ​യി​ച്ച ശേ​ഷം ഒ​രു ക​ളി​പോ​ലും ജ​യി​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി​ട്ടി​ല്ല.

Related posts