വിശന്ന് കടക്കാതിരിക്കാൻ മോഷണക്കേസിൽ അറസ്റ്റിലായവർക്ക് രാത്രി ഭക്ഷണം വാങ്ങി നലൽകി; പുലർച്ചെ കൈയിൽ കരുതിയ കറി പോലീസുകാരന്‍റെ കണ്ണിലൊഴിച്ച് ഒരാൾ ഓടിരക്ഷപ്പെട്ടു;  എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ….

കൊ​ച്ചി: മോ​ഷ​ണ​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടം​ഗ​സം​ഘ​ത്തി​ൽ ഒ​രാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ടു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്നു രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം ഇ​ങ്ങ​നെ: ന​ഗ​ര​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

ഇ​വ​ർ​ക്ക് വൈ​കി​ട്ട് ഭ​ക്ഷ​ണ​വും വാ​ങ്ങി ന​ൽ​കി. ഇ​ന്നു രാ​വി​ലെ ഇ​വ​രി​ൽ ഒ​രാ​ളെ പ്രാ​ഥ​മി​ക ആ​വ​ശ്യം നി​റ​വേ​റ്റു​വാ​ൻ പു​റ​ത്തു​കൊ​ണ്ടു​പോ​യി തി​രി​കെ കൊ​ണ്ടു​വ​രും സ​മ​യം ര​ണ്ടാ​മ​ൻ പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ലേ​ക്ക് ക​റി ഒ​ഴി​ക്കു​ക​യും ഇ​രു​വ​രും​കൂ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ സ്റ്റേ​ഷ​നി​ലെ മ​റ്റ് പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് ഒ​രാ​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും ര​ണ്ടാ​മ​ൻ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​യാ​ൾ കൂ​ടു​ത​ൽ ദൂ​രേ​ക്ക് പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി ഇ​രു​വ​രും ചേ​ർ​ന്ന് ന​ട​ത്തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വാ​ങ്ങി ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​റി ക​ള​യാ​തെ ഇ​വ​ർ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കംസീറാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. പോലീസ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related posts