സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; ക​ല​യു​ടെ മാ​മാ​ങ്ക​ത്തി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ രാ​വി​ലെ മു​ത​ൽ

ആ​ല​പ്പു​ഴ: 59-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു തി​ര​ശീ​ല ഉ​യ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ നാ​ളെ തു​ട​ങ്ങും. രാ​വി​ലെ മു​ത​ൽ ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 60 അ​ധ്യാ​പ​ക​രാ​ണ് ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ലു​ണ്ടാ​കും.

ഇ​വ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സം​ഘാ​ട​ക​ർ​ക്കും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു ന​ൽ​കാ​നു​ള്ള ബാ​ഡ്ജു​ക​ൾ ഇ​ന്നു ത​ന്നെ ത​യാ​റാ​കും. 29 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന 188 മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​യി 12000-ഓ​ളം ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും അ​ര​ങ്ങി​ൽ വി​സ്മ​യം തീ​ർ​ക്കും. പ്രോ​ഗ്രാ​മു​ക​ളു​ടെ ന​ട​ത്തി​പ്പ് കെ​പി​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 400 അ​ധ്യാ​പ​ക​രെ പ്രോ​ഗ്രാം ന​ട​ത്തി​പ്പി​നു വേ​ണ്ടി മാ​ത്ര​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ക​ലോ​ത്സ​വ മാ​നു​വ​ൽ പ്ര​കാ​രം നാ​ലു മ​ത്സ​ര​യി​ന​ങ്ങ​ൾ പ്ര​ത്യേ​ക​മാ​ക്കി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം ക​ഥ​ക​ളി, തു​ള്ള​ൽ, നാ​ടോ​ടി​നൃ​ത്തം, മി​മി​ക്രി എ​ന്നി​വ​യ്ക്ക് ആ​ണ്‍-​പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​മു​ണ്ടാ​കും. ഇ​തോ​ടൊ​പ്പം ചി​ല മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ ഉ​പ​ക​ര​ണ സം​ഗീ​തം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ട്.

പ​ന്ത​ലി​ൽ വേ​ദി​ക​ളു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും മു​ഖ്യ​വേ​ദി​യാ​യ ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പ​ന്ത​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച് അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യി. ഇ​തു കൂ​ടാ​തെ പാ​ച​ക​ശാ​ല​യ്ക്കാ​യി ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ലും പ​ന്ത​ൽ ഉ​ണ്ട്. ഭ​ക്ഷ​ണ​വി​ത​ര​ണം നാ​ലു​വേ​ദി​ക​ളി​ൽ എ​ത്തി​ച്ചി​ട്ടാ​യി​രി​ക്കും. മൂ​വാ​യി​രം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള പ​ന്ത​ലാ​ണ് മു​ഖ്യ​വേ​ദി​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

അ​തോ​ടൊ​പ്പം വി​വി​ധ വേ​ദി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 25ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ച​ത്. ഹ​രി​ത​ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ക​ലോ​ത്സ​വം. നാ​ളെ മു​ത​ൽ ത​ന്നെ ക​ലോ​ത്സ​വ വേ​ദി​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും എ​ത്തി​ത്തു​ട​ങ്ങും. അ​റ​വു​കാ​ട് മു​ത​ൽ തു​ന്പോ​ളി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ 12 സ്കൂ​ളു​ക​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​വി​ട​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​നാ​യി പ്രാ​ദേ​ശി​ക​മാ​യി ജ​ന​കീ​യ സ​മി​തി​ക​ളും 20 വി​ദ്യാ​ർ​ഥി​ക​ൾ വീ​ത​മ​ട​ങ്ങി​യ സൗ​ഹൃ​ദ സേ​ന​ക​ളും ഉ​ണ്ടാ​കും. താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സ് സേ​വ​ന​വും ല​ഭ്യ​മാ​ക്കും. 18 ഓ​ളം സ്കൂ​ൾ ബ​സു​ക​ൾ ഇ​വ​രു​ടെ യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കും.

ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ളും യാ​ത്രാ​സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ലോ​ത്സ​വ വേ​ദി​ക​ളെ ബ​ന്ധി​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷ​ക​ൾ സൗ​ഹൃ​ദ​യാ​ത്ര​ക​ളും ഒ​രു​ക്കും. പോ​ലീ​സ് സേ​ന​യെ കൂ​ടാ​തെ കു​ട്ടി​പ്പോ​ലീ​സും എ​ൻ​സി​സി, സ്കൗ​ട്ട്-​ഗൈ​ഡ്സ് എ​ന്നി​വ​യും സ​ജീ​വ​മാ​കും.

സു​ര​ക്ഷ​യും ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കാ​ൻ 1200-ഓ​ളം വ​രു​ന്ന പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ ക​ലോ​ത്സ​വ വേ​ദി​ക​ളി​ലു​ണ്ടാ​കും. സി​സി ടി​വി കാ​മ​റ​ക​ളും സ​ജ്ജ​മാ​ക്കും. മു​ന്നൂ​റോ​ളം വ​നി​താ പോ​ലീ​സ് സം​ഘം ത​ന്നെ എ​ത്തു​ന്നു​ണ്ട്. പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ഞ്ഞു ത​ന്നെ പോ​ലീ​സ് സേ​ന സ​ജീ​വ​മാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​റി​യി​ച്ചു.

Related posts