കോഴിക്കോട്: ബാലുശേരിയില്‍ കള്ളനോട്ടടിച്ച മൂന്നംഗ സംഘത്തെ പിടികൂടിയത് പോലീസിന്റെ സമയോചിതമായ ഇടപെടല്‍ .ബാലുശേരി ടൗണിനടുത്തുള്ള വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടിയുണ്ടെന്ന് രഹസ്യവിവരം കിട്ടിയ ഉടൻ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നുബാലുശേരി പോസ്റ്റോഫീസ് മണഞ്ചേരി രാജേഷ് കുമാര്‍(മുത്തു-45), എറണാകുളം വെറ്റില തെങ്ങുമ്മല് അച്ചായന് എന്ന വില്‍ബര്‍ട്ട്(43) കോഴിക്കോട് നല്ലളം താന്നിലശേരി വൈശാഖ്(24) എന്നിവരാണ് പിടിയിലായത്.
രാജേഷ് കുമാറിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നുസംഘം പ്രവര്‍ത്തിച്ചിരുന്നത്.മാൻവേട്ട കേസിൽ ശിക്ഷിക്കപ്പെട്ട് രാജേഷ് ജയിലിൽ എത്തുമ്പോൾ കോഴിക്കോട് സബ്ജയിലിൽ വിൽബർട്ടും വൈശാഖും തടവുകാരായിരുന്നു. കുറ്റ്യാടിയിൽ നടന്ന സ്ഫോടനക്കേസിൽ അകത്തായ വൈശാഖും പാലക്കാട് നിന്ന് കള്ളനോട്ട് കേസിൽ ശിക്ഷിക്കപ്പെട്ട് എത്തിയ വിൽബർട്ടും ജയിലിൽ നിന്നാരംഭിച്ച സൗഹൃദം മുതലാക്കി മൂവരുംചേർന്ന് ‘കള്ളനോട്ടടി കമ്പിനി’ രൂപീകരിച്ചു.
കള്ളനോട്ടടിച്ച് മുൻപരിചയമുള്ള വിൽബർട്ടായിരുന്നു നേതാവ്.വിൽബർട്ടാണ് കള്ളനോട്ടടിക്കുള്ള സാമഗ്രികൾ എത്തിച്ചുനൽകിയത്.അമ്മയും രാജേഷും മാത്രമാണ് ബാലുശേരിയിലെ വീട്ടിൽ താമസം.വീടിന്റെ മുകൾനിലയിൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കുറച്ചു പേപ്പറിൽ മാത്രമാണ് ട്രയലായി അടിച്ചുതുടങ്ങിയത്. പിന്നീട് വിപുലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.