കടുത്തുരുത്തി: നിരവധി സ്കൂൾ വിദ്യാർഥിനികളെയും യുവതികളെയും പ്രണയം നടിച്ചു വലയിലാക്കി ദൃശ്യങ്ങൾ പകർത്തി ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവ് പിടിയിൽ. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിൽ കല്ലറ മറ്റം ഭാഗത്ത് ജിൻസു(24)വാണ് അറസ്റ്റിലായത്. കോട്ടയത്തെ കാർ വർക്ക്ഷോപ്പിലെ ജീവനക്കാരനാണ് യുവാവ്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇരുപതിലധികം പേരാണ് ഇയാളുടെ വലയിലായതെന്നു പോലീസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയുള്ള പരിചയത്തിന്റെ പേരിൽ മൊബൈൽ നന്പർ സംഘടിപ്പിച്ചു നടത്തിയ ചാറ്റിംഗിലൂടെയാണ് ഇയാൾ പെണ്‍കുട്ടികളെ വലയിലാക്കിയതെന്നു പോലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നു പോലീസ് പറഞ്ഞു. മൂന്നു വർഷത്തിനിടയിലാണു പ്രതി ഇത്രയും പേരെ വലയിലാക്കിയത്.
പോലീസ് പറയുന്നത് ഇങ്ങനെ: തന്റെ സ്കൂളിലെ ഒരു പെണ്‍കുട്ടിയെ സ്കൂൾ യൂണിഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ മറ്റൊരാളുടെ കൂടെ കാറിൽ പലേടത്തും കണ്ടതായി കോട്ടയം ജില്ലയിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപികയ്ക്കു വിവരം ലഭിച്ചിരുന്നു. അധ്യാപിക ഇക്കാര്യം ജില്ലാ പോലീസ് മേധാവിയുടെ ഓപ്പറേഷൻ ഗുരുകുലം പദ്ധതി കോ-ഓർഡിനേറ്ററെ അറിയിച്ചു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കാറിൽ കൊണ്ടുപോയ യുവാവിനെ പിടികൂടി. പെണ്‍കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിളിച്ചുവരുത്തി യുവാവിന്റെ മൊബൈലിൽ മറ്റു പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റുകൾ കാണിച്ചു കൊടുത്തതോടെ കുട്ടി ഈ ബന്ധത്തിൽനിന്നു പിന്മാറി.
തന്റെ കൂട്ടുകാരിയും ഇത്തരത്തിൽ കെണിയിൽ പെട്ടതായി ഈ പെൺകുട്ടി പോലീസിനെ അറിയിച്ചു. പെണ്‍കുട്ടി നൽകിയ വിവരമനുസരിച്ചു പോലീസ് ഇതേ സ്കൂളിലെ പ്രധാനാധ്യാപികയുമായി കാര്യങ്ങൾ സംസാരിച്ചു. തുടർന്ന് വിദ്യാർഥിനിയുടെ സഹപാഠിയെയും കൂട്ടി രക്ഷിതാക്കൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ എത്തി വിവരങ്ങൾ കൈമാറി. ഇതോടെ അന്വേഷണം വിപുല പ്പെ ടുത്തുകയായിരുന്ന.ു.