അന്യന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ദീപ നിശാന്തിനെതിരേ അവര്‍ പഠിപ്പിക്കുന്ന കോളജ് നടപടിക്കൊരുങ്ങുന്നു. വിവാദങ്ങള്‍ കോളജിന്റെ അന്തസിന് കോട്ടംവരുത്തിയെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് മാനേജ്മെന്റ് പറയുന്നു. കോളേജ് പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് മാനേജ്മെന്റ്. ബോര്‍ഡിന് കീഴിലുള്ള കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് വിവാദത്തില്‍പെട്ടിരിക്കുന്ന ദീപാ നിശാന്ത്.
ദീപയുടെ കവിത വന്നത് അധ്യാപികസംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ആണ്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ ദീപാ നിശാന്തിനോട് വിശദീകരണം ചോദിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോളേജ് പ്രിന്സിപ്പാളിനോട് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടത്. അതേസമയം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ താന്‍ ജോലിയില്‍ നിന്നും മാറിനില്‍ക്കാമെന്നാണ് ദീപയുടെ നിലപാട്.
ദീപാ നിശാന്തിനെ കോളേജ് യൂണിയന്റെ ഫൈനാര്‍ട്ട് ഉപദേശക സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. നേരത്തെ കോപ്പിയടി സമ്മതിച്ച അധ്യാപിക കവി കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ മാപ്പുപറഞ്ഞെങ്കിലും പൊതുസമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് ദീപ നേരിടേണ്ടിവന്നത്.