തളിപ്പറമ്പ്/വളപട്ടണം: പറശിനിക്കടവിലെ ലോഡ്ജിൽ പീഡനത്തിരയായ പത്താംക്ലാസ് വിദ്യാർഥിനിയായ 16കാരിയെ വളപട്ടണത്തും പള്ളിക്കുന്നിലും പീഡിപ്പിച്ചതായി മൊഴി. പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനും ഡിവൈഎഫ്ഐ നേതാവും ഉൾപ്പെടെ മൂന്നുപേരെ വളപട്ടണം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികൾ ചിലർ താമസിച്ച പള്ളിക്കുന്നിലെ ഒരു വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇന്നു രാവിലെ വളപട്ടണം സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ പള്ളിക്കുന്നിലെ വീട്ടിൽ പരിശോധന നടത്തി.
ഡിവൈഎഫ്ഐ നേതാവ് നിഖിൽ, അഞ്ജന എന്ന വ്യാജപേരിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ആന്തൂരിലെ മൃദുൽ, പെൺകുട്ടിയുടെ അച്ഛൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 15 കേസുകളിലായി 19 പ്രതികളാണ് നിലവിലുള്ളത്.15 കേസിൽ ആറു കേസുകൾ വളപട്ടണം പോലീസിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളപട്ടണത്തെ ആറുകേസുകളില്‍ മൂന്ന് കേസുകളിലെ പ്രതികളെ ഇനി പിടികിട്ടാനുണ്ട്.
ഇതു കൂടാതെ പഴയങ്ങാടിയില്‍ രണ്ട് കേസുകളും കുടിയാന്മലയില് ഒരു കേസും നിലവിലുണ്ട്. മറ്റൊരുകേസ് എടക്കാട് സ്റ്റേഷന് പരിധിയില്‍ മുഴപ്പിലങ്ങാടാണ്. തളിപ്പറമ്പ് സ്റ്റേഷന് പരിധിയില്‍ അകെയുള്ള അറ് കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് ഇനി പിടിയിലാവാനുള്ളത്.