അ​മ്മ​യോ​ടൊ​പ്പം ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ച്ച മ​ക​ളെ കാണാനില്ല; പ​രി​ഭ്രാ​ന്ത​യാ​യ അ​മ്മ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തി; പോലീസ് നടത്തിയ അന്വേഷണത്തിൽ  പുറത്തുവന്ന നാടകീയ സംഭങ്ങൾ ഇങ്ങനെ…

യു​വാ​വി​നൊ​പ്പം ക​ട​ന്നു ക​ള​ഞ്ഞു; തലശേേരിയിൽ നടന്ന നാടകീയ സംഭങ്ങളെക്കുറിച്ച് പോലീസ് പറയുന്നത്
ത​ല​ശേ​രി: അ​മ്മ​യോ​ടൊ​പ്പം ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന 19 കാ​രി​യെ കാ​ണാ​താ​യി. പ​രി​ഭ്രാ​ന്ത​യാ​യ അ​മ്മ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തി. ഇ​ന്നു പു​ല​ര്‍​ച്ചെ ത​ല​ശേ​രി റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ചെ​ന്നൈ -മം​ഗ​ലാ​പു​രം എ​ക്‌​സ്പ്ര​സി​ല്‍ മം​ഗ​ലാ​പു​ര​ത്തെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​ക​ളാ​യ അ​മ്മ​യും മ​ക​ളും.

ത​ല​ശേ​രി സ്റ്റേ​ഷ​ന്‍ വി​ട്ട​തോ​ടെ മ​ക​ളെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. മ​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞ അ​മ്മ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തി. അ​പ്പോ​ഴേ​ക്കും ട്രെ​യി​ന്‍ കൊ​ടു​വ​ള്ളി പാ​ല​ത്തി​ലെ​ത്തി​യി​രു​ന്നു. ട്രെ​യി​ന്‍ നി​ര്‍​ത്തി അ​വി​ടെ ഇ​റ​ങ്ങി​യ അ​മ്മ വി​വ​രം റെ​യി​ല്‍​വെ പോ​ലീ​സി​നെ അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് ത​ല​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ല​ശേ​രി റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നി​ലി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നി​ല്‍നിന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​യ യു​വ​തി ഒ​രു യു​വാ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു വ​രു​ത്തി കൂ​ടെ പോ​യ​താ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞി​ട്ടു​ള്ള​ത്.

ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മൊ​ബൈ​ല്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് ക​ട​ലു​ണ്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് പെ​ണ്‍​കു​ട്ടി വി​ളി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts