ഹെയർ ഡൈ ഉപയോഗിച്ച 19കാരിയുടെ തല നീര് വന്ന് വികൃത രൂപമായി മാറി. ഫ്രാൻസിലുള്ള എസ്റ്റെല്ല എന്ന കൗമാരക്കാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഡൈയിലെ കെമിക്കലിന്റെ അംശമാണ് ഇത്തരമൊരു അലർജിക്ക് കാരണമായത്.
ഈ ഉൽപ്പന്നം പരീക്ഷിക്കുവാനായി വളരെ ചെറിയ അളവിൽ ഡൈ എടുത്ത് ഇവർ തലയിൽ തേക്കുകയായിരുന്നു. ഇത് തേച്ച ഉടൻ തന്നെ എസ്റ്റെല്ലയുടെ മുഖത്ത് നീര് വീർത്ത് വരികയും ചെയ്തു.
ഇവർ ഉടൻ തന്നെ അലർജിക്ക് പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകൾ കഴിച്ചുവെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. പിറ്റേന്ന് ഇവരുടെ മുഖം നീര് വച്ച് വികൃതമായി മാറുകയായിരുന്നു. ഇവരുടെ നാക്ക് ഉൾപ്പടെയാണ് നീര് വച്ച് വലുതായത്.
ശ്വാസതടസം നേരിടാൻ തുടങ്ങിയതോടെ ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഒരു ദിവസം മുഴുവൻ വിദഗ്ദ ചികിത്സകൾ നടത്തിയതിനു ശേഷമാണ് ഇവരുടെ മുഖത്തെ നീര് കുറഞ്ഞത്.
പിന്നീട്, തനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കുവാനായി എസ്റ്റെല്ല തന്റെ അനുഭവം സോഷ്യൽമീഡിയ വഴി എല്ലാവരോടുമായി പങ്കുവയ്ക്കുകയായിരുന്നു. മരിച്ചു പോകും എന്നാണ് ഞാൻ കരുതിയിരുന്നതെന്നും എസ്റ്റെല്ല പറഞ്ഞു.
ഹെയർ ഡൈയിലുള്ള പാരഫെനലിൻഡെയ്മിൻ എന്ന രാസവസ്തുവിലെ അലർജിയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും എസ്റ്റെല്ല പറയുന്നു.