പൊന്നാനി കൊല്ലന്‍പടിയിലെ വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയ രൂപമാറ്റം വരുത്തിയ ‘ഫ്രീക്കന്‍ ബൈക്ക് കണ്ട് അന്തംവിട്ട് ഉദ്യോഗസ്ഥര്‍. ബൈക്ക് ഏതു കമ്പനിയുടേതാണെന്നു കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ഒരുപാട് പാടുപെട്ടു. അത്രയധികം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
വിവിധ ബൈക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ത്തുവച്ചാണ് ‘ഫ്രീക്കനാക്കി’യിരിക്കുന്നത്. നമ്പര്‍ പ്ലേറ്റും രേഖകളും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് വാഹനത്തിന്റെ റജിസ്ട്രേഷന് റദ്ദുചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ സി.യു. മുജീബ് അറിയിച്ചു.