പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണ മികവുകൊണ്ടും ഏറെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ സൈക്കോത്രില്ലര്‍ ചിത്രമാണ് രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്. വിഷ്ണു വിശാല്‍, അമല പോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, പൊതുവെ സിനിമകളില്‍ കാണുന്നതു പോലുള്ള തെറ്റുകളോ അബദ്ധങ്ങളോ ഈ ചിത്രത്തില്‍ ഇല്ലെന്നുള്ളതാണ്.
മലയാളത്തില്‍ പോത്തേട്ടന് ബ്രില്ല്യന്‍സ് എന്നൊക്കെ ആളുകള്‍ പറഞ്ഞതുപോലെ രാക്ഷസനിലെ രാംകുമാര്‍ ബ്രില്ല്യന്‍സാണ് ഇപ്പോള്‍ ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മഹേഷിന്റെ പ്രതികാരം സിനിമയിറങ്ങിയപ്പോഴായിരുന്നു ആ ഒരു വാക്ക് അവതരിച്ചത്. സംവിധായകന് ദിലീഷ് പോത്തന് ചിത്രത്തില്‍ പുലര്‍ത്തിയ ബ്രില്ല്യന്‍സാണ് പോത്തേട്ടന് ബ്രില്ല്യന്‍സ് എന്ന് വാക്ക് ഉണ്ടാവാന്‍ കാരണം.
സംവിധായകന് രാംകുമാറിന്റെ രാക്ഷസനിലെ സീനുകളെ ഇത്തരത്തില്‍ ബ്രില്ല്യന്‍സ് ടെസ്റ്റിന് ആരാധകര്‍ വിധേയമാക്കിയപ്പോള്‍ കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ആളുകളെ രാക്ഷസന് സിനിമയുടെയും രാംകുമാറിന്റെയും ആരാധകരാക്കി മാറ്റിയിരിക്കുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമിഴ് ത്രില്ലറുകളില്‍ ഒന്നാണ് രാക്ഷസന്. കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള അതിസൂക്ഷ്മമായ കാര്യങ്ങള്‍ എങ്ങനെയാണ് സംവിധായകന് ഉപയോഗപ്പെടുത്തിയത് എന്ന് വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയില്‍ പറ്റിയ ചെറിയ ചില തെറ്റുകളും ഇവര്‍ കണ്ടെത്തുന്നുണ്ട്.
നേരത്തെ സിനിമയിലെ പ@ധാനകഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറുടെ മേക്കിങ് വിഡിയോയും വൈറലായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ശരവണനായിരുന്നു ക്രിസ്റ്റഫറായി എത്തിയത്.