കോഴിക്കോട്: തമിഴ്നാട് സ്വദേശികള്‍ സ്വീകരിച്ചിരുന്ന സ്വര്‍ണക്കടത്ത് ഏറ്റെടുത്ത് മലയാളികള്‍. വര്‍ഷങ്ങളോളം തമിഴ്നാട്ടുകാരായിരുന്നു ഇത്തരത്തില്‍ മലദ്വാരത്തിലാക്കി സ്വര്‍ണം എത്തിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ മലയാളികള്‍ വ്യാപകമായി ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുവരുന്നുണ്ടെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. കുറഞ്ഞ അളവിലാണ് ഇപ്രകാരം സ്വര്‍ണം കൊണ്ടുവരുന്നത്.
പരമാവധി 500 ഗ്രാമാണ് കൊണ്ടുവരുന്നത്. ഇതിന് 15,000 രൂപ പ്രതിഫലം ലഭിക്കും. കൂടാതെ വാഹകര്‍ക്ക് വിദേശത്ത് താമസത്തിനുള്ള സൗകര്യവും ടിക്കറ്റും സൗജന്യമായി നല്‍കും. കുറഞ്ഞ അളവിലാണ് കൊണ്ടുവരുന്നതെങ്കിലും കൂടുതല്‍ അളവ് എത്തുന്നുണ്ട്. കുറഞ്ഞ അളവില്‍ കൊണ്ടുവരുന്നവരെ കണ്ടെത്തി തുടരന്വേഷണം നടത്താന്‍ സാങ്കേതിക ബുദ്ധിമുട്ടുകളും ഏറെയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു .