ചാലക്കുടി: ദേശീയപാതയിൽ കോടതി ജംഗ്ഷനു സമീപംവച്ച് ടെന്പോ ട്രാവലറും സാൻട്രോ കാറും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തമിഴ്നാട് കോയന്പത്തൂർ അന്നേവേളാങ്കണ്ണി നഗറിൽ മുത്തുസ്വാമിയുടെ മകൻ വീരസ്വാമി (62) ആണ് മരിച്ചത്.
പരിക്കേറ്റ അന്നേവേളാങ്കണ്ണി സ്വദേശികളായ ഭാഗ്യലക്ഷ്മി (33), അഭിരാമി (62) എന്നിവരെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ 6.30നാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വീരസ്വാമി മരിച്ചു. ടെന്പോ ട്രാവലറിൽ അയ്യപ്പ ഭക്തമാരാണ് ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കുകളൊന്നും ഇല്ല.