പരവൂർ :കേരളത്തില ജനങ്ങളെ അവർണനെന്നും സവർണനെന്നും പറഞ്ഞ് വേർതിരിച്ച് നിർത്താനുള്ള സിപിഎമ്മിന്റെയും സർക്കാരിന്റെയും നീക്കത്തെ പ്രബുദ്ധരായ കേരള ജനത ഒറ്റകെട്ടായി ചെറുക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം പി. പറഞ്ഞു.
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ജാതിയുടെ പേരിൽ ജനങ്ങളിൽ വേർതിരിവുണ്ട ാകാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക. മന്ത്രി. കെ.ടി ജലീൽ രാജിവയ്ക്കുക പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ പരവൂരിൽ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം ഇത്രയും വഷളാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കൊണ്ട ാണ്. ബിജെപി ക്ക് സ്വാധീനം ഉണ്ട ാക്കി കൊടുത്ത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തി കുറയ്ക്കാനുള്ള സിപിഎമ്മിന്റെ തന്ത്രം ജനങ്ങൾ തിരിച്ചറിയുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാൻ പരവൂർ രമണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ നെടുങ്ങോലം രഘു, എൻ. ജയചന്ദ്രൻ, ചാത്തന്നൂർ മുരളി, പരവൂർ സജീബ്,, ജെ.ഷെരീഫ്, കെ. ചാക്കോ, പരവൂർ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.