തലശേരി: തലശേരിയിൽ കടൽപാലം കാണാനെത്തിയ പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 40 കാരൻ അറസ്റ്റിൽ. കല്ലുമ്മക്കായ തൊഴിലാളിയായ ചക്യത്ത് മൂക്ക് ബദരി ഹൗസിൽ റഷീദിനെ (40) യാണ് പ്രിൻസിപ്പൽ എസ്ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്. ഗ്രാമവാസിയായ ഒമ്പതാം ക്ലാസുകാരൻ സ്റ്റേഡിയത്തിനു സമീപമുള്ള പേരുകേട്ട ഉപ്പിലിട്ട പീടികയിൽ നിന്നും ഉപ്പിലിട്ടത് തിന്നാനുള്ള മോഹവുമായിട്ടാണ് നഗരത്തിലെത്തിയത്.
ഉപ്പിലിട്ടത് തിന്ന ശേഷം കടൽപ്പാലവും കണ്ട് മടങ്ങാനായിരുന്നു പരിപാടി. കടൽപ്പാലത്തിലെത്തിയ കുട്ടിയെ പ്രതി സ്നേഹം ഭാവിച്ചും ഭക്ഷണം വാങ്ങി കൊടുത്തും പ്രലോഭിപ്പിച്ച് വീട്ടിൽ കൂട്ടി കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തിരിച്ച് സ്വന്തം വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ട രക്ഷിതാക്കൾ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പ്രകൃതി വിരുദ്ധ പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുക്കുകയായിരുന്നു.
കുട്ടി നൽകിയ മൊഴിയുടേയും പറഞ്ഞ ലക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയെ പോലീസ് വൈദ്യ പരിശോധനക്ക് വിദേയമാക്കി. ഇന്ന് കോടതിയിൽ ഹാജരാക്കും.
സമാനമായ സംഭവങ്ങൾ ഇതിനു മുമ്പും കടൽ പാലത്തും പരിസരത്തും നടന്നിട്ടുണ്ട്.
കടൽപാലത്ത് അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ചെയ്ത കേസിന്റെ വിചാരണ ഇപ്പോൾ തലശേരി കോടതിയിൽ നടക്കുകയാണ്.ഇതിനിടയിലാണ് പ്രകൃതിവിരുദ്ധ പീഡന കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കടൽപാലം പരിസരം ലഹരി മാഫിയയുടേയും സാമൂഹ്യ വിരുദ്ധരുടെയും പിടിയിലാണ്.