ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച് മീ​റ്റ​റും വ​യ​റും മ​റ്റും അ​ഴി​ച്ചെ​ടു​ക്കും; ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്ന് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ൽ​ല​ക്ഷ​ത്തി​ന്‍റെ ക​റ​ന്‍റ് ബി​ൽ; എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ട് കോളനിക്കാർ

മം​ഗ​ലം​ഡാം: നി​ത്യ​വൃ​ത്തി​ക്ക് വ​ഴി​യി​ല്ലാ​തെ പാ​റ​പ്പു​റ​ത്തെ ഒ​റ്റ​മു​റി​ക്കു​ള്ളി​ൽ ക​ഴി​യു​ന്ന ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ൽ​ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ക​റ​ന്‍റ് ബി​ൽ. കു​ടി​ശി​ക നാ​ലു​ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെഎസ്ഇ​ബി​യു​ടെ നോ​ട്ടീ​സും ല​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കെഎ​സ്ഇ​ബി മു​ട​പ്പ​ല്ലൂ​ർ സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള നോ​ട്ടീ​സ് ല​ഭി​ച്ച​തെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു. പ​ലി​ശ​യ​ട​ക്കം പ​ത്താം തീ​യ​തി​ക്കു​ള്ളി​ൽ തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ണ​ക്ഷ​ൻ സ്ഥി​ര​മാ​യി വി​ച്ഛേ​ദി​ക്കു​ക​യും മീ​റ്റ​റും വ​യ​റും മ​റ്റും അ​ഴി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

വൈ​ദ്യു​തി​ബോ​ർ​ഡി​ന് കി​ട്ടാ​നു​ള്ള തു​ക ഈ​ടാ​ക്കു​വാ​ൻ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ ഭീ​ഷ​ണി. 17981 എ​ന്ന ക​ണ്‍​സ്യൂ​മ​ർ ന​ന്പ​റു​ള്ള കോ​ള​നി​യി​ലെ വാ​സു​വി​ന് 22,167 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഇ​ത്ത​ര​ത്തി​ൽ 26 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് നോ​ട്ടീ​സ് ന​ല്കി​യി​ട്ടു​ള്ള​ത്. ചി​ല കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ത് കാ​ൽ​ല​ക്ഷം രൂ​പ വ​രെ​യു​ണ്ട്. ഒ​റ്റ​മു​റി​പോ​ലെ കു​ടു​സു​വീ​ടു​ക​ളി​ൽ ര​ണ്ടോ മൂ​ന്നോ ബ​ൾ​ബ് മാ​ത്ര​മാ​ണ് ഇ​വ​ർ ക​ത്തി​ക്കു​ന്ന​ത്. മ​റ്റു വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ​യി​ല്ല. മീ​റ്റ​ർ ത​ക​രാ​റും വൈ​ദ്യു​തീ​ക​ര​ണ​ത്തി​ലെ അ​പാ​ത​ക​ളും എ​ല്ലാ വീ​ടി​നു​മു​ണ്ട്.

അ​തു​മാ​ത്ര​മ​ല്ല ആ​റു​വ​ർ​ഷം​വ​രെ​യു​ള്ള വൈ​ദ്യു​തി കു​ടി​ശി​ക ഒ​ന്നി​ച്ച് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്നാ​ണ് ആ​ദി​വാ​സി​ക​ൾ ചോ​ദി​ക്കു​ന്ന​ത്. എ​ന്തു​കൊ​ണ്ട് ഇ​ത്ര​കാ​ലം ബി​ൽ കു​ടി​ശി​ക​യെ​ക്കു​റി​ച്ച് അ​റി​യി​ക്കാ​തി​രു​ന്ന​തെ​ന്നും ഇ​വ​ർ ചോ​ദി​ക്കു​ന്നു.

എ​ന്നാ​ൽ വീ​ടു​ക​ൾ​ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക്ഷ​ൻ മാ​ത്ര​മേ സൗ​ജ​ന്യ​മു​ള്ളു​വെ​ന്നും ര​ണ്ടു​മാ​സം കൂ​ടു​ന്പോ​ഴു​ള്ള ക​റ​ന്‍റ് ബി​ൽ ഓ​രോ ഉ​പ​ഭോ​ക്താ​വും അ​ട​യ്ക്ക​ണ​മെ​ന്നു​മാ​ണ് കെഎസ്ഇ​ബി മു​ട​പ്പ​ല്ലൂ​ർ സെ​ക്ഷ​നി​ലെ അ​ധി​കൃ​ത​ർ പറ​യു​ന്ന​ത്.

ഇ​തി​നു​മു​ന്പും ഈ​വി​ധം കു​ടി​ശി​ക വ​ന്ന​പ്പോ​ൾ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പു​ത​ന്നെ എ​വി​ടെ​നി​ന്നോ ഫ​ണ്ട് ക​ണ്ടെ​ത്തി ബി​ൽ കു​ടി​ശി​ക അ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കു​റി അ​തു​ണ്ടാ​യി​ല്ല. 33 ബി​ല്ലു​ക​ളാ​ണ് ഓ​രോ കു​ടും​ബ​ങ്ങ​ളും അ​ട​യ്ക്കാ​നു​ള്ള​ത്. ഇ​വ​രെ​ല്ലാം ഉ​യ​ർ​ന്ന​തോ​തി​ലാ​ണ് വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഇ​തി​നാ​ൽ ഇ​രു​പ​തു യൂ​ണി​റ്റി​നു താ​ഴെ​യു​ള്ള ഉ​പ​ഭോ​ഗം എ​ന്ന നി​ല​യി​ൽ സൗ​ജ​ന്യ വൈ​ദ്യു​തി പ​ദ്ധ​തി​യി​ലും ആ​ദി​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല​ത്രേ. ഭീ​മ​മാ​യ ക​റ​ന്‍റ് ബി​ൽ കു​ടി​ശി​ക അ​ട​യ്ക്കാ​ൻ ത​വ​ണ വ്യ​വ​സ്ഥ അ​നു​വ​ദി​ക്കാ​ൻ മാ​ത്ര​മേ നി​ർ​വാ​ഹ​മു​ള്ളൂ​വെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഇ​ട​പെ​ട്ട് പ​ത്തു​ത​വ​ണ വ​രെ​യാ​ക്കി ബി​ൽ​തു​ക അ​ട​യ്ക്കാ​ൻ അ​നു​മ​തി ന​ല്കാ​നാ​കു​മെ​ന്നു പ​റ​യു​ന്നു.എ​ന്താ​യാ​ലും നോ​ട്ടീ​സി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ആ​ദി​വാ​സി​ക​ളി​ൽ ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്

Related posts