കോഴിക്കോട്: ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചുകൊലപ്പെടുത്തി. കോഴിക്കോട് താമരശേരിയിലാണു സംഭവം. ചമൽ പൂവൻമല വീട്ടിൽ റിബാഷ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്പത് മണിയോടെയാണു സംഭവം.
സംഭവത്തിൽ ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ അഞ്ചുപേരെ താമരശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ ജീവനക്കാരുമായുണ്ടായ വാക്കുതർക്കമാണു മർദനത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മദ്യപിച്ചശേഷം റിബാഷ് ബാറിനുപുറത്തുവച്ചു സെക്യൂരിറ്റി ജീവനക്കാരോടു വഴക്കുണ്ടാക്കിയതായി പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റിബാഷിനെ ബാർ ജീവനക്കാർ വലിച്ചു കൊണ്ടുപോകുന്നതും അടിച്ചു വീഴ്ത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ശനിയാഴ്ച പുലർച്ചെ പത്രമിടാൻ വന്നയാളാണു കടത്തിണ്ണയിൽ റിബാഷിന്റെ മൃതദേഹം കണ്ടെത്തിയത്.