വിർജീനിയ: വിദ്യാർഥിക്കു നഗ്ന ചിത്രങ്ങൾ അയച്ചു നൽകിയെന്ന പരാതിയിൽ മുൻ മിസ് കെന്റക്കി സൗന്ദര്യ മത്സരത്തില്‍ വിജയിയായ യുവതിക്കെതിരേ കുറ്റം ചുമത്തി. വെസ്റ്റ് വിർജീനിയയിലെ സ്കൂളിൽ അധ്യാപികയായ റാംസി ബേഴ്സിനെതിരേയാണു കുറ്റം ചുമത്തിയത്. കേസിൽ ഇവരെ അറസ്റ്റ് ചെയ്തു.
പ്രയപൂർത്തിയാകാത്ത കുട്ടിക്കു നഗ്നചിത്രങ്ങൾ അയച്ചുനൽകിയെന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്. വിദ്യാർഥിയുടെ പിതാവാണ് ഇതു സംബന്ധിച്ചു പോലീസിൽ പരാതി നൽകിയത്. വിദ്യാർഥിയുടെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരാതി.
ക്രോസ് ലൈനിലെ ആൻഡ്രൂ ജാക്സണ് മിഡിൽ സ്കൂളിൽ കുട്ടിയുടെ അധ്യാപികയായിരുന്നു റാംസി. കുട്ടിക്കു സ്നാപ് ചാറ്റിലൂടെ ചിത്രങ്ങൾ അയച്ചുനൽകിയെന്ന് റാംസി അധികൃതരോടു സമ്മതിച്ചു. 2014-ലാണു റാംസി മിസ് കെന്റക്കി കിരീടം ചൂടിയത്.