കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ സംബന്ധിച്ച വാര്‍ത്തകളും വിവാദങ്ങളുമാണ് ഏതാനും ദിവസങ്ങളായി കേരളത്തില്‍ അരങ്ങു വാഴുന്നത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം പലവട്ടം പിലവിധത്തില് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയിട്ടുള്ളതിനാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് കിയാലിന്റെ ഉദ്ഘാടനം നടത്തിയതെന്ന് ചോദ്യമാണ് കേരളത്തിലെ രസികന്മാര് ചോദിക്കുന്നത്.
ആഘോഷപൂര്‍വമായ ഉദ്ഘാടന ചടങ്ങുകള്‍ ഡിസംബര്‍ ഒമ്പത് ഞായറാഴ്ച ഇടതു മുന്നണി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്നു. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ അത് പിണറായി സര്‍ക്കാരിന്റെ നേട്ടമാണെന്ന് സമ്മതിച്ച് കൊടുക്കാന്‍ തയാറാവുന്നില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കമിട്ട് ഒരു കരയ്ക്കെത്തിച്ച പദ്ധതികള്‍ ഓടി നടന്ന് ഉദ്ഘാടനം ചെയ്യുന്നതാണ് പിണറായി സര്‍ക്കാരിന്റെ പ്രധാന ജോലിയെന്നാണ് അക്കൂട്ടര്‍ വാദിക്കുന്നത്.
ഇടത് സര്‍ക്കാരിനല്ല, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അരിയാഹാരം കഴിക്കുന്ന ജനത നല്‍കുന്നതെന്ന് വാദം ഉയര്‍ത്തിക്കൊണ്ടുള്ള ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്രെഡിറ്റ് ലഭിക്കാത്തതും ചടങ്ങിലേയ്ക്ക് ക്ഷണിക്കാത്തതുമൊന്നും ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയെ തളര്‍ത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഷാഫിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഷാഫിയുടെ വാക്കുകളിങ്ങനെ…
രാവിലെ 6 മണിക്ക് പുതുപ്പള്ളിയില്‍ പതിവ് പോലെ ജനസമ്പര്‍ക്കം. പിന്നെ നേരെ തൊടുപുഴയില്‍ ജയിലില്‍ കിടക്കുന്ന KSU പ്രവര്‍ത്തകരെ കാണാന്‍. അവിടുന്ന് തൃശൂര്‍ വഴി പെരിന്തല്‍മണ്ണയില്‍ യൂത്ത് ലീഗിന്റെ യുവജനയാത്രയില്‍ …മലപ്പുറം വഴി ഇപ്പൊ കരിപ്പൂരില്‍.. ഇവിടുന്ന് നേരെ തിരുവനന്തപുരം ..നോട്ടീസില്‍ നിന്ന് പേര് വെട്ടിയും സ്റ്റേജില്‍ നിന്നൊഴിവാക്കിയും അപ്രസക്തമാക്കാന് ഇറങ്ങിയവരോട് ഒന്നേ പറയാനുള്ളൂ.. അതിന് നിങ്ങളിനിയും മൂക്കണം.. കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുഖ്യ ശില്പി – അത് ഉമ്മന്‍ ചാണ്ടി തന്നെയാണ്.