തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റുമുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. സർക്കാർ വാഗ്ദാനം പാലിക്കണമെന്നും ജീവിക്കാൻ സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സമരം. വിജിക്കൊപ്പം രണ്ടു മക്കളും സനലിന്റെ മാതാവും സത്യഗ്രഹത്തിനുണ്ട്.
സർക്കാറിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിജി പറഞ്ഞു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. ജീവിക്കാൻ മാർഗമില്ലെന്നും അവർ കൂട്ടിച്ചേർത്തു. നവംബർ അഞ്ചിനാണ് ഡിവൈഎസ്പി ഹരികുമാറുമായുള്ള വാക്കുതർക്കത്തിനൊടുവിൽ സനൽകുമാർ കൊല്ലപ്പെടുന്നത്.