സ്വന്തം വീട്ടില്‍ എന്തു തോന്ന്യാസം വേണമെങ്കിലും കാട്ടാമെങ്കിലും അത് അയല്ക്കാര്ക്ക് ശല്യമായാല്‍ എന്തു ചെയ്യും. ചെല്‍സിയിലെ ബംഗ്ലാവില്‍ ദിവസവും രാത്രി സുന്ദരിമാരുമൊത്ത് വിരുന്ന് നടത്തി ആഘോഷിച്ച് ജീവിച്ചിരുന്ന കോടീശ്വരന് കോടതി പിഴയായി വിധിച്ചത് വമ്പന്‍ തുക. 56-കാരനായ ഗൈല്‍സ് മക്കേയോടാണ് 7500 രൂപ പിഴയടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്്.
അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് കൗണ്‍സില്‍ അധികൃതര്‍ ഗൈല്‍സ് മക്കേയ്ക്ക് നോട്ടീസ് നല്കി വിളിപ്പിച്ചിരുന്നു. എന്നാല്‍, അധികൃതരെ കാണാന്‍ കൂട്ടാക്കാതെ ഗൈല്‍സ് പാര്‍ട്ടികള്‍ തുടരുകയായിരുന്നു. തുടര്‍ന്നാണ് സംഭവം കോടതിയിലെത്തിയത്. ഉച്ചത്തില്‍ പാട്ടുവെച്ച് നടത്തിയ വിരുന്നുകളിലൊന്ന് അയല്‍ക്കാര്‍ പൊലീസിനെ വിളിപ്പിക്കുന്ന സ്ഥിതിവരെയെത്തി. പൊലീസെത്തുമ്പോള്‍, 30 വാര അകലെനിന്നുപോലും കേള്‍ക്കാവുന്ന നിലയിലായിരുന്നു പാട്ട് വെച്ചിരുന്നതെന്ന് തെളിഞ്ഞു.
വീടുകളില്‍ പാലിക്കേണ്ട ശബ്ദനിയന്ത്രണം ഗൈല്‍സ് ലംഘിച്ചുവെന്ന് ലണ്ടന്‍ സിറ്റി മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. തന്റെ വീടിന്റെ ടെറസിലും വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലും വലിയ ശബ്ദഘോഷത്തോടെയുള്ള വിരുന്നുകളാണ് ഗൈല്‍സ് സംഘടിപ്പിച്ചിരുന്നതെന്ന് അയല്‍ക്കാരും കോടതിയെ ബോധിപ്പിച്ചു. ചില നിശാക്ലബ്ബുകളുടേതിന് തുല്യമായ അവസ്ഥയായിരുന്നു ഗൈല്‍സിന്റെ വീട്ടിലെത്തും അയല്‍ക്കാരിലൊരാള്‍ പറഞ്ഞു. വസ്തുതകള്‍ ബോധ്യപ്പെട്ട കോടതി പിഴയടക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഭാര്യ കരോളിനുമായി വേര്‍പിരിഞ്ഞശേഷം ദിവസേന ഓരോ സുന്ദരിമൊരുമൊത്ത് ആഘോഷിക്കുകയായിരുന്നു ഇയാളുടെ രീതി. കാമുകിയായ ക്രിസ്റ്റീന സൈസോവയും വിരുന്നുകളില്‍ ഇടയ്ക്ക് പങ്കെടുത്തിരുന്നു. മുമ്പും നിയമലംഘനങ്ങള്‍ നടത്തിയതിന് ഗൈല്‍സിന് പിഴയടക്കേണ്ടിവന്നിട്ടുണ്ട്. വിവാഹമോചന സമയത്ത് തന്റെ സ്വത്തുവകകള്‍ കൃത്യമായി വെളിപ്പെടുത്താതിരുന്നതിനും ഗൈല്സിനെതിരേ കോടതി നടപടി സ്വീകരിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഗൈല്‍സ് കഴിഞ്ഞവര്‍ഷം ഹോംട്രാക്ക് എന്ന തന്റെ സ്ഥാപനം 120 മില്യണ്‍ പൗണ്ടിനാണ് വിറ്റത്.
2012-ല്‍ തന്റെ കൊട്ടാരസദൃശ്യമായ വീട്ടില്‍ അറ്റകുറ്റപ്പണി നടത്തിയതിന്റെ പണം നല്കാതിരുന്നതിനെത്തുടര്ന്നും ഗൈല്‍സിന് കോടതി കയറേണ്ടിവന്നു. കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടിവന്ന ഗൈല്‍സിന് 2.3 മില്യണ്‍ പൗണ്ട് പിഴയും അന്ന് അടയ്ക്കേണ്ടിവന്നു. സെപ്റ്റംബറില്‍ ഒരു ഇടപാടുകാരനെ മര്‍ദിച്ചതിന്റെ പേരിലും ഇയാള്‍ക്കെതിരേ നടപടിയുണ്ടായി. എന്തായാലും കോടീശ്വരനിട്ട് ഒരു പണി കൊടുക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് അയല്‍ക്കാര്‍.