ജൈ​വ​ മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ്  അഴിമതിക്ക് വേണ്ടി മാത്രമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ

ചാ​വ​ക്കാ​ട്: ജൈ​വ​മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് പ്ലാ​ന്‍റ് എ​ന്ന ആ​ശ​യം ത​ട്ടി​പ്പാ​ണെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ.​നീ​ല​ക​ണ്ഠ​ൻ. പ്ലാ​ന്‍റ് അ​ഴി​മ​തി​ക്ക് വേ​ണ്ടി​യാ​ണെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ച​ക്കം​ക​ണ്ട​ത്തെ മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത അ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പൗ​രാ​വ​കാ​ശ​വേ​ദി ന​ട​ത്തി​യ വാ​യ്മൂ​ടി​കെ​ട്ടി​യു​ള്ള മ​നു​ഷ്യ​ച്ച​ങ്ങ​ല​യും ബ​ഹു​ജ​ന​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു നീ​ല​ക​ണ്ഠ​ൻ.

ഗു​രു​വാ​യൂ​രി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ച​ക്കം​ക​ണ്ടം മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ച നീ​ല​ക​ണ്ഠ​ൻ മാ​ലി​ന്യ​പ്ര​ശ്നം ജ​ന​ങ്ങ​ളു​ടെ ജീ​വി​ക്കാ​നു​ള്ള മൗ​ലി​കാ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​താ​ണ്.

പൗ​രാ​വ​കാ​ശ​വേ​ദി പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് തെ​ക്കും​പു​റം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​പ​ക്ഷം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, സി.​എം.​സ​ഗീ​ർ, ല​ത പ്രേ​മ​ൻ, പി.​എ.​ഷാ​ഹു​ൽ ഹ​മീ​ദ്, അ​നീ​ഷ് പാ​ല​യൂ​ർ, സു​ജി​ത്ത് അ​യി​നി​പ്പു​ള്ളി, കെ.​വി.​ഷാ​ന​വാ​സ്, കെ.​ടി.​പ്ര​സ​ന്ന​ൻ, പി.​കെ.​അ​ക്ബ​ർ, ഹാ​രീ​സ് രാ​ജ്, ആ​ർ.​പി.​റ​ഷീ​ദ്, ഫാ​മീ​സ് അ​ബൂ​ബ​ക്ക​ർ, ന​വാ​സ് തെ​ക്കും​പു​റം, കെ.​പി.​അ​ഷ​റ​ഫ്, മ​ണി പു​ക്കാ​ട്ട്, ദ​സ്ത​ശീ​ർ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ക്കം​ക​ണ്ടം പാ​ലം പ​രി​സ​ര​ത്ത് ന​ട​ന്ന ബ​ഹു​ജ​ന സം​ഗ​മ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​നം പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കാ​നു​ള്ള ഭീ​മ​ഹ​ർ​ജി​യി​ലേ​ക്ക് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി.

Related posts