അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ചരിത്ര വിജയം നേടിയതിനു പിന്നാലെ അസഭ്യവർഷം നടത്തിയ കോച്ച് രവി ശാസ്ത്രി വിവാദത്തിൽ. ജയത്തിനു പിന്നാലെ കമന്ററി ബോക്സിലിരുന്ന സുനിൽ ഗാവസ്ക്കർ, ബൗച്ചർ, ക്ലാർക്ക് എന്നിവരോട് പ്രതികരിക്കുന്നതിനിടെയാണ് ശാസ്ത്രി ഹിന്ദിയിൽ മോശം പദപ്രയോഗം നടത്തിയത്.
ഇതിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഓസീസ് വാലറ്റം നടത്തിയ ചെറുത്തു നിൽപ്പിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ശാസ്ത്രി മോശം പദപ്രയോഗത്തിലൂടെ മറുപടി നൽകിയത്. ക്ലാർക്കും ബൗച്ചറും കാര്യമെന്തെന്ന് തിരക്കിയെങ്കിലും തർജ്ജമ ചെയ്യില്ലെന്നും ഇത് കുടുംബങ്ങൾ അടക്കം കാണുന്ന ചാനലാണെന്നുമായിരുന്നു ഗാവസ്ക്കറിന്റെ മറുപടി.