പാപ്പന്റേം സൈമന്റേം പിള്ളേരുടെ വീരപരാക്രമങ്ങളുടെ കഥ പറയുകയാണ് പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന ചിത്രം. സിസ്ടെലി മീഡിയയ്ക്കു വേണ്ടി ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കാലടിയിലും,പരിസരങ്ങളിലുമായി പൂർത്തിയായി.
കൊട്ടേഷൻ സംഘങ്ങളുടെ തലവന്മാരാണ് പാപ്പനും സൈമണും. ഇവരുടെ കഥയിലൂടെ കൊട്ടേഷൻ സംഘങ്ങളുടെ ഇടയിലുളള കുടിപ്പകകളുടെ കഥ കോമഡിയിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകൻ ഷിജോ വർഗീസ്.
രചന-പി.പാറപ്പുറം, കാമറ-ഗോപകുമാർ.പി.എസ്, എഡിറ്റർ-വിനയ്, ഗാനങ്ങൾ-പി.പാറപ്പുറം, സോജിൻ ജയിംസ്, സംഗീതം-കലാമണ്ഡലം ജോയ്ചെറുവത്തൂർ, അനുരാജ് ശ്രീരാഗം,സൈലേഷ് നാരായണൻ, പി.ആർ.ഒ- അയ്മനം സാജൻ.
കോട്ടയം പ്രദീപ്, ജയിംസ്പാറക്ക,ബിനു അടിമാലി,കണ്ണൂർ വാസുട്ടി, ശിവാനന്ദൻ,അവിനാഷ്,സന്തോഷ് കുമാർ,വിഷ്ണു,ഗിരീഷ്ഗോപി,ഷിജോ വർഗീസ്,വിഷീഷ്,സനൽ,പോൾപെട്ട,മാർട്ടിൻ,ഷൈജു,ശാന്തകുമാരി,ശിവാനി,അഞ്ജലി എന്നിവർ അഭിനയിക്കുന്നു.