കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ; ക​രാ​റു​കാ​ര​നൊ​പ്പം ഒ​ത്തുക​ളി​ച്ച്   ഭരണ-പ്രതിപക്ഷാംഗങ്ങൾ;  നാട്ടുകാരുടെ ആരോപണങ്ങൾ ചർച്ചയാവുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ വി​ഷ​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ക​രാ​റു​കാ​ര​നു​മാ​യി ഒ​ത്തു​ക​ളി​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണം. ബ​സ്‌സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

ഭ​ര​ണ​സ​മി​തി​യി​ലെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ചി​ല അംഗങ്ങളുമായി ക​രാ​റു​കാ​രനു ബ​ന്ധ​മു​ണ്ടെന്നും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്നു ന​ൽ​കാ​ത്ത​തു​മെ​ന്നാ​ണ് ഇ​തി​നി​ടെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ പ​ല പ്ര​വൃ​ത്തി​ക​ളും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ക​രാ​റു​കാ​ര​നാ​ണ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത്ത​ര​ത്തി​ൽ അംഗങ്ങൾക്ക് കൈ​മ​ട​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് ഭ​ര​ണ​പ്ര​തി​പ​ക്ഷ ഭേ​ദ​മെ​ന്യേ ആ​രും ഇ​ക്കാ​ര്യ​ത്തി​ൽ ശ​ബ്ദ​മു​യ​ർ​ത്താ​ത്ത​തെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്. മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്ത​ണ​മെ​ങ്കി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യോ ഹോ​ട്ട​ലു​ക​ളെ​യോ ആ​ശ്ര​യി​ക്കേ ഗ​തി​കേ​ടി​ലാ​ണ്. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ഉ​ത്ത​ര​വ് ന​ല്കി​യ​ത്. ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം ജ​നു​വ​രി 18ന് ​കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി സി.​ടി. ധ​ന​പാ​ല​ൻ ന​ല്കി​യ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി. എ​ന്നാ​ൽ, ത​നി​ക്ക് ഇ​തേ​വ​രെ ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി പ​റ​യു​ന്നു.

സെ​പ്റ്റി​ക് ടാ​ങ്ക് നി​ർ​മി​ച്ച​തി​ലെ അ​പാ​ക​ത മൂ​ലം മ​ലി​ന​ജ​ലം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ഒ​ഴു​കാ​ൻ സാ​ഹ​ച​ര്യ​മുണ്ടാ​യെ​ന്നും അ​തി​നാ​ലാ​ണ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​തെ​ന്നും പ​ഞ്ചാ​യ​ത്ത് മു​ന്പ്് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ സെ​പ്റ്റി​ക് ടാ​ങ്ക് നി​ർ​മി​ക്കാ​ൻ സ്ഥ​ലം ഒ​ഴി​ച്ചി​ട്ടി​രു​ന്നെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ നി​ർ​മി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് സ​മ്മ​ർ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സെ​പ്റ്റി​ക് ടാ​ങ്ക് നി​ർ​മി​ച്ചു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്ന് ന​ൽ​കാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​യി​ല്ല.

ബി​ഒ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്തു​മാ​യുണ്ടാ​ക്കി​യ ക​രാ​ർ ലം​ഘി​ക്കു​ന്ന​പ​ക്ഷം കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഏ​റ്റെ​ടു​ക്കാ​ൻ വ്യ​വ​സ്ഥ​ക​ൾ ഉണ്ടെന്നിരിക്കെ ഇ​തി​നൊ​ന്നും അ​ധി​കൃ​ത​ർ മു​തി​രാ​ത്ത​താ​ണ് ക​രാ​റു​കാ​ര​നു​മാ​യി ഭ​ര​ണ, പ്ര​തി​പ​ക്ഷ​ത്തെ അം​ഗ​ങ്ങ​ൾ​ക്ക് കരാറുകാരനുമായി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെന്ന ആ​രോ​പ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts