ട്രെയിനിലെത്തി മോഷണം നടത്തി മുങ്ങുന്ന ടൈ​റ്റാ​നി​ക് ബി​ജു​ പോലീസ് പിടിയിൽ; സാഹസിക നീക്കത്തിലൂടെ പോലീസ് പ്രതിയെ കുടുക്കിയതിങ്ങനെ… 

കൊ​ച്ചി: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ടൈ​റ്റാ​നി​ക് ബി​ജു​വി​നെ പി​ടി​കൂ​ടി​യ​ത് പോ​ലീ​സി​ന്‍റെ സാ​ഹ​സി​ക നീ​ക്ക​ത്തി​ലൂ​ടെ. ട്രെ​യി​നി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി മ​ട​ങ്ങു​ന്ന പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി മ​ന​സി​ലാ​ക്കി​യാ​ണു പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്.

സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തു​ന്ന​തി​നാ​യി വേ​ഗ​ത കു​റ​യ്ക്കു​ന്പോ​ൾ ഇ​യാ​ൾ ചാ​ടി ഇ​റ​ങ്ങാ​റാ​ണ് പ​തി​വ്. പ്ര​തി​യു​ടെ ഈ ​രീ​തി മ​ന​സി​ലാ​ക്കി സെ​ൻ​ട്ര​ൽ പോ​ലീ​സ് ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ചു​റ്റും വ​ള​ഞ്ഞ പോ​ലീ​സ് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കാ​രി​ക്കാ​മു​റി ഭാ​ഗ​ത്തു നി​ന്നു ബൈ​ക്കു​ക​ളും സൈ​ക്കി​ളു​ക​ളും മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ൽ ബി​ജു​വി​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം കോ​ണ്‍​വെ​ന്‍റ് ലൈ​നി​ലെ ഒ​രു​വീ​ട്ടി​ൽ നി​ന്നു വി​ല​കൂ​ടി​യ ചെ​രി​പ്പും ഷൂ​സും ഇ​യാ​ൾ മോ​ഷ്ടി​ച്ചി​രു​ന്നു. കൊ​ല്ല​ത്തു​നി​ന്ന് രാ​ത്രി ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. എ​റ​ണാ​കു​ളം എ​സി​പി കെ. ​ലാ​ൽ​ജി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സെ​ൻ​ട്ര​ൽ സി​ഐ എ. ​അ​ന​ന്ത​ലാ​ൽ, എ​സ്ഐ​മാ​രാ​യ ജോ​സ​ഫ് സാ​ജ​ൻ, സു​നു​മോ​ൻ, വി​പി​ൻ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts