കൊച്ചി: ശ്രീനിവാൻ തിരക്കഥയെഴുതി പ്രധാന വേഷത്തിൽ അഭിനയിച്ച പുതിയ ചിത്രം ‘പവിയേട്ടന്റെ മധുരചൂരലിൽ’നിന്നു ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം സാന്ത്വന പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്ത്വന പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിനൊപ്പം എല്ലാ ജില്ലയിലും ഒരു തിയറ്ററിൽ നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ രോഗികൾക്ക് ചിത്രം സൗജന്യമായി കാണാൻ അവസരവുമൊരുക്കുമെന്നും അവർ പറഞ്ഞു.
കണ്ണൂർ തളിപ്പറന്പിൽ പ്രവർത്തിക്കുന്ന സഞ്ജീവനി പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ വോളണ്ടിയർമാരും പ്രവാസി മലയാളികളും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.