മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ഭരണസമിതിയുടെ ഭരണമാറ്റത്തിൽ കാലതാമസം ഉണ്ടാന്നതിൽ സിപിഐ യിൽ വ്യാപക പ്രതിഷേധം. മുന്നണി ധാരണപ്രകാരം 2018 നവംബർ 20നാണ് സിപിഎം പ്രസിഡന്റ് പദവിയുൾപ്പെടെ അധികാര സ്ഥാനങ്ങൾ സിപിഐക്ക് വച്ചൊഴിയേണ്ടത്.
എന്നാൽ നാളിതുവരെയും ഇക്കാര്യം നടപ്പിലായില്ല. കാലാവധി മാർച്ച് മാസംവരെ നീളുമെന്നാണ് സിപിഎം വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിന് എതിരേയാണ് പ്രതിഷേധം ശക്തമാകുന്നത്. ഇത് ജനാതിപത്യ മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യം സജീവ ചർച്ചയ്ക്ക് വിഷയമാകുമെന്നാണ് സൂചന.
ഡിസംബർ അവസാനത്തോടുകൂടി ഭരണം കൈമാറണമെന്ന ആവശ്യം സിപിഐ ഉന്നയിക്കും. ഇത് നിരാകരിച്ചാൽ അട്ടിമറിയല്ലാതെ സിപിഐ ക്ക് മറ്റു പോംവഴികളില്ലാതാകും. എന്നാൽ കാഞ്ഞിരപ്പുഴയിൽ യുഡിഎഫ് ഇതിന് കൂട്ടുനില്ക്കില്ലെന്നാണ് നിഗമനം ഇടതുഭരണത്തിൽ തികഞ്ഞ തൃപ്തിയിലാണ്.
ഇതിനിടെ സിപിഐ മെനയുന്ന അട്ടിമറിയെ പ്രതിരോധിക്കാനെന്നോണം സിപിഎമ്മിൽ അണിയറ നീക്കങ്ങളും സജീവമാകുന്നു. ഇതിനായി സിപിഐ സ്വതന്ത്രനെയും ലീഗിലെ വനിത അംഗത്തെയും പക്ഷം ചേർക്കാനുള്ള നീക്കം നടക്കുന്നതായാണ് സൂചന.
ഇതോടെ ഭരണമാറ്റമെന്നത് സിപിഎം നീട്ടികൊണ്ട് പോകാനുള്ള സാധ്യതകളാണ് വ്യക്തമാകുന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച് സിപിഐ പ്രാദേശിക നേതൃത്വം നിലപാട് മേൽഘടകത്തെ അറിയിക്കുന്ന മുറയ്ക്ക് തെങ്കര പഞ്ചായത്തിലെ അട്ടിമറി കാഞ്ഞിരപ്പുഴയിലും സംജാതമായേക്കും. കുമരംപുത്തൂൂർ ഹൗസിംഗ് സൊസൈറ്റി.
തെരഞ്ൈഞൈടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപി ഐയും തമ്മിൽ കടുത്ത ശത്രുതയിലാണ്.ഈ പശ്ചാത്തലത്തിൽ തെങ്കര പഞ്ചായത്തിൽ സിപിഐ അംഗം കോണ്ഗ്രസിനെ പിന്തുണക്കുകയും സിപിഎമ്മിന് ഭരണം നഷ്ടമാകുകയും ചെയ്തു. ഇതേ രീതിയിലേക്കാണ് കാഞ്ഞിരപ്പുഴ പഞ്ചായത്തും പോകുന്നത്.