അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മി​ല്ലാ​ത്ത​താ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളിയെന്ന്  മ​ന്ത്രി കെ.​രാ​ജു. 

പ​ത്ത​നാ​പു​രം: ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​വ​ബോ​ധ​മി​ല്ലാ​ത്ത​താ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്ന് മ​ന്ത്രി കെ.​രാ​ജു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്ന ഓ​ള്‍ കേ​ര​ള വീ​ല്‍​ചെ​യ​ര്‍ യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ടാ​മ​ത് സം​സ്ഥാ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​ല്‍ ഏ​റെ ക​രു​ത​ല്‍ ന​ല്‍​കേ​ണ്ട വി​ഭാ​ഗ​മാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി നി​ര​വ​ധി ക്ഷേ​മ​പ​ദ്ധ​തി​ക​ളും സ​ഹാ​യ​ങ്ങ​ളും നി​ല​വി​ലു​ണ്ടെ​ങ്കി​ലും അ​ത് എ​ത്ര​മാ​ത്രം ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​ന്നു​ണ്ടെ​ന്ന​ത് സം​ശ​യ​ക​ര​മാ​ണെ​ന്നും ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​വാ​നും അ​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​വാ​നും ഭി​ന്ന​ശേ​ഷി​ക്കാ​രെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് നാം ​ആ​ദ്യം ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ എ​ന്തെ​ന്ന​റി​യാ​ത്ത​തി​നാ​ല്‍ മാ​ത്രം അ​ര്‍​ഹ​ത​പ്പെ​ട്ട പ​രി​ഗ​ണ​ന കി​ട്ടാ​തെ​പോ​കു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ന​മു​ക്ക് ചു​റ്റു​മു​ണ്ട്. അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കും ഇ​തി​നെ​ക്കു​റി​ച്ച് വ​ലി​യ അ​റി​വു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രു​ടെ കൈ​ക​ളി​ല്‍ യ​ഥാ​സ​മ​യം ആ​നൂ​കൂ​ല്യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ അ​ധി​കാ​രി​ക​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​ചെ​ലു​ത്തേ​ണ്ട​തു​ണ്ടെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ല്‍​ചെ​യ​ര്‍ യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കൃ​പാ​ല​യം അ​ധ്യക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജ​യ​കൃ​ഷ്ണ​ന്‍, ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ന​ട​ന്‍ ടി.​പി മാ​ധ​വ​ന്‍, വി​ക​ലാം​ഗ​ക്ഷേ​മ​ബോ​ര്‍​ഡ് മെ​മ്പ​ര്‍ കെ.​ജി സ​ജ​ന്‍, ഡോ. ​ജി.​ബാ​ല​കൃ​ഷ്ണ​ന്‍, അ​നി​ല്‍​കു​മാ​ര്‍, സ​ജീ​വ​ന്‍, ജോ​ണ്‍​സ്, സൈ​മ​ണ്‍ ജോ​ര്‍​ജ്, ച​ന്ദ്ര​കു​മാ​ര്‍ അ​മ്പ​ല​പ്പു​ഴ, സ​ജി വാ​ഗ​മ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts