രാവിലെ നാട്ടുകാരുടെ കണി, പിന്നെ കുട്ടികളുടെ നല്ല അധ്യാപിക, ഇപ്പോഴിതാ തൃശൂരിന്‍റെ മേയറായും; തൃശൂരുകാരുടെ സ്വന്തം അജിത വിജ‍യനെക്കുറിച്ചറിയാം…

തൃ​​​ശൂ​​​ർ: കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ക​​​ണി​​​മം​​​ഗ​​​ലം വാ​​​ർ​​​ഡി​​​ലെ ജ​​​ന​​​ങ്ങ​​​ൾ ഇ​​​നി ക​​​ണി ക​​​ണ്ടു​​​ണ​​​രു​​​ക മി​​ൽ​​മ ക​​വ​​റു​​മാ​​യി എ​​ത്തു​​ന്ന പാ​​​ൽ​​​ക്കാ​​​രി​​​യെ അ​​​ല്ല, തൃ​​​ശൂ​​​രി​​ന്‍റെ സാരഥിയെയാ​​​കും – സാരഥിയെന്നാ​​ൽ കോർപറേ ഷൻ മേ​​യ​​ർ. എ​​​ല്ലാ​​​ദി​​​വ​​​സ​​​വും രാ​​​വി​​​ലെ പാ​​​ലു​​​മാ​​​യി എ​​​ത്തു​​​ന്ന കൗ​​​ണ്‍​സി​​​ല​​​ർ അ​​​ജി​​​ത വി​​​ജ​​​യ​​​നെ കാ​​​ണു​​​ന്ന​​​തി​​​ൽ വാ​​​ർ​​​ഡി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു പ്ര​​​ത്യേ​​​കി​​​ച്ച് അ​​​ദ്ഭു​​​ത​​​മൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

അ​​തി​​രാ​​വി​​ലെ പാ​​​ൽ​​​ക്കാ​​​രി, പി​​ന്നെ അ​​ങ്ക​​ണ​​വാ​​ടി അ​​ധ്യാ​​പി​​ക. ക​​​ഴി​​​ഞ്ഞ 18 വ​​​ർ​​​ഷ​​​മാ​​​യു​​ള്ള സ്ഥി​​​രം​​കാ​​​ഴ്ച. തീ​​രു​​മാ​​ന​​ത്തി​​നു മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ൽ നാ​​​ളെ​​​മു​​​ത​​​ൽ വീ​​​ടു​​​ക​​​ളി​​​ൽ പാ​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തു തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​റാ​​​കും. മ​​​റ്റാ​​​ർ​​​ക്കും ഇ​​​തു​​​വ​​​രെ ല​​​ഭി​​​ക്കാ​​​ത്ത ​ഭാ​​​ഗ്യം ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ നി​​​യു​​​ക്ത മേ​​​യ​​​ർ​​ക്കു തീ​​രെ താ​​ത്പ​​ര്യ​​മി​​ല്ല.

സി​​​പി​​​ഐ നേ​​​താ​​​വ് വി​​​ജ​​​യ​​​ന്‍റെ സ​​​ഹ​​​ധ​​​ർ​​​മി​​​ണി​​​യും സി​​​പി​​​ഐ അം​​​ഗ​​​വു​​​മാ​​​യ അ​​​ജി​​​ത വി​​​ജ​​​യ​​​നെ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി​​​യു​​​ടെ മേ​​​യ​​​ർ​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഒൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

നി​​​ല​​​വി​​​ൽ വി​​​ക​​​സ​​​ന സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യ അ​​​ജി​​​ത വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന​​​തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല. ബി​​​ജെ​​​പി അം​​​ഗ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ മേ​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ട്ടു​​​നി​​​ന്ന​​​തു​​​പോ​​​ലെ ഇ​​​ത്ത​​​വ​​​ണ​​​യും വോ​​​ട്ടു ചെ​​​യ്യി​​​ല്ലെ​​​ന്നാ​​​ണ് സൂ​​​ച​​​ന. അ​​​തോ​​​ടെ അ​​​ജി​​​ത മേ​​​യ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടും.

ര​​​ണ്ടാം​​​ത​​​വ​​​ണ​​​യാ​​​ണ് അ​​​ജി​​​ത വി​​​ജ​​​യ​​​ൻ കൗ​​​ണ്‍​സി​​​ല​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​ത്. കൗ​​​ണ്‍​സി​​​ല​​​റാ​​​യി തു​​​ട​​​രു​​​മ്പോ​​​ഴും സ്ഥി​​​ര​​​മാ​​​യി ചെ​​​യ്തു​​​വ​​​രു​​​ന്ന ജോ​​​ലി​​​ക​​​ളൊ​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​യി​​​ല്ല. പ​​​ദ​​​വി​​​ക​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് മ​​​നു​​​ഷ്യ​​​ൻ മാ​​​റാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നാ​​​ണ് നി​​​ല​​​പാ​​​ട്.

മേ​​​യ​​​റാ​​​യി​​ക്ക​​ഴി​​ഞ്ഞാ​​ലും പ​​തി​​വു​​പോ​​ലെ എ​​​ല്ലാ ജോ​​​ലി​​​ക​​​ളും തു​​​ട​​​രു​​​മെ​​​ന്ന് അ​​​ജി​​​ത വി​​​ജ​​​യ​​​ൻ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു. മേ​​​യ​​​റാ​​​യെ​​​ന്നു​​വ​​​ച്ച് പാ​​​ൽ​​​വി​​​ത​​​ര​​​ണം നി​​​ർ​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശ്യ​​​മി​​​ല്ല. പ​​ക്ഷേ, അ​​​ങ്ക​​​ണ​​​വാ​​​ടി ടീ​​​ച്ച​​​റാ​​​യി തു​​​ട​​​രാ​​​ൻ സാ​​ങ്കേ​​തി​​ക ത​​ട​​സ​​മു​​ണ്ടെ​​ന്നാ​​ണ് കേ​​ട്ട​​ത്. അ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​വ​​​ധി​​​യെ​​​ടു​​​ക്കും.

പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​ന് ഉ​​​ണ​​​ർ​​​ന്നു വീ​​​ട്ടു​​​ജോ​​​ലി​​​ക​​​ളൊ​​​ക്കെ ചെ​​​യ്യും. ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് മി​​​ൽ​​​മ ഏ​​​ജ​​​ൻ​​​സി. ഭ​​​ർ​​​ത്താ​​​വും പാ​​ൽ​​വി​​ത​​ര​​ണ​​ത്തി​​ന് പോ​​കു​​ന്നു​​ണ്ട്. പ​​ക്ഷേ, വേ​​​റെ മേ​​ഖ​​ല​​യി​​​ലേ​​ക്കാ​​ണെ​​ന്നു മാ​​ത്രം. അ​​​ഞ്ചാ​​​കു​​​മ്പോ​​​ൾ ത​​​ന്‍റെ ആ​​​ക്ടീ​​​വ​ സ്കൂ​​​ട്ട​​​റി​​​ൽ സ്വ​​​ന്തം വാ​​​ർ​​​ഡി​​​ലെ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ജി​​​ത പാ​​​ലു​​​മാ​​​യി ഇ​​​റ​​​ങ്ങും.

ആ​​​ദ്യ​​​മൊ​​​ക്കെ ആ​​​റ​​​ര​​​യാ​​​കു​​​മ്പോ​​​ൾ വീ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ കൗ​​​ണ്‍​സി​​​ല​​​റാ​​​യ​​​തി​​​ൽ​​​പി​​​ന്നെ പാ​​​ൽ കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പ​​​രാ​​​തി​​​യും ആ​​​വ​​​ശ്യ​​​ങ്ങ​​​ളും കൂ​​​ടി കേ​​​ട്ടു​​​വ​​​രു​​മ്പോ​​​ൾ പ​​​ല​​​പ്പോ​​​ഴും ഏ​​​ഴ​​​ര​​​യെ​​​ങ്കി​​​ലും ആ​​​കും. തെ​​​രു​​​വു​​​വി​​​ള​​​ക്കു ക​​​ത്തു​​​ന്നു​​​ണ്ടോ എ​​​ന്ന പ​​​രാ​​​തി ആ​​​ർ​​​ക്കും പ​​​റ​​​യേ​​​ണ്ടി​​​വ​​​രി​​​ല്ല. കാ​​​ര​​​ണം പു​​​ല​​​ർ​​​ച്ചെ പാ​​​ലു​​​മാ​​​യി പോ​​​കു​​​മ്പോ​​​ൾ അ​​​റി​​​യാം എ​​​വി​​​ടെ​​​യൊ​​​ക്കെ ലൈ​​​റ്റു​​​ക​​​ൾ ക​​ണ്ണ​​ട​​ച്ചു​​കി​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന്. ഏ​​​ക മ​​​ക​​​ൾ ആ​​​തി​​​ര​​​യു​​​ടെ വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു.

യാ​​​ദൃ​​​ച്ഛി​​​ക​​​മാ​​​യാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ഭ​​​ർ​​​ത്താ​​​വ് മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്ന ക​​​ണി​​​മം​​​ഗ​​​ലം വാ​​ർ​​ഡ് വ​​​നി​​​താ സം​​വ​​ര​​ണ​​മാ​​യ​​​തോ​​​ടെ​​​യാ​​​ണ് മ​​​ത്സ​​​രി​​​ക്കാ​​​ൻ ന​​​റു​​​ക്കു​​​വീ​​​ണ​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ ആ​​​ർ.​ ബി​​​ന്ദു മേ​​​യ​​​റാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ആ​​​ദ്യ​​​മാ​​​യി കൗ​​​ണ്‍​സി​​​ലി​​​ലെ​​​ത്തി.

അ​​​ന്നും വി​​​ക​​​സ​​​ന​​​കാ​​​ര്യ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ചി​​​ല്ല. അ​​​ങ്ക​​​ണ​​​വാ​​​ടി ടീ​​​ച്ച​​​ർ​​​മാ​​​ർ​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന നി​​​യ​​​മം വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​നി​​​ന്ന് പി​​​ൻ​​​മാ​​​റി​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​വ​​​ണ അ​​​ങ്ങ​​​നെ നി​​​യ​​​മ​​​മൊ​​​ന്നു​​​മി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ വീ​​​ണ്ടും മ​​​ത്സ​​​രി​​​ച്ചു ജ​​യി​​ച്ചു.

കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വേ​​​ഗം കൂ​​​ട്ടു​​​ക​​​യെ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​മെ​​ന്ന് നി​​യു​​ക്ത മേ​​യ​​ർ പ​​റ​​ഞ്ഞു. മേ​​​യ​​​റാ​​​യാ​​​ൽ ആ​​​ദ്യ​​​മാ​​​യി ചെ​​​യ്യാ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തു കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി ഒ​​​രു ഫീ​​​ഡിം​​​ഗ് മു​​റി ​ഉ​​​ണ്ടാ​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ്. കു​​​ട്ടി​​​ക​​​ളെ കൊ​​​ണ്ടു​​​വ​​​രു​​​ന്ന നി​​​ര​​​വ​​​ധി സ്ത്രീ​​​ക​​​ളാ​​​ണു ക​​​ര​​​യു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു മു​​ല​​പ്പാ​​ൽ കൊ​​ടു​​ക്കാ​​നാ​​​യി വ​​ള​​രെ​​യേ​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​ത്. ഇ​​തി​​ന് പ​​രി​​ഹാ​​ര​​മു​​ണ്ടാ​​വും.

ക​​​ല്ലു​​​ക​​​ൾ ക​​​ര​​​യാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന​​​താ​​​ണ് സ്വ​​ന്തം നി​​​ല​​​പാ​​​ട്. മു​​​ൻ​​​മേ​​​യ​​​ർ ക​​​ല്ലി​​​ട്ട പ​​​ല പ​​​ദ്ധ​​​തി​​​ക​​​ളും ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്ന​​​തി​​​നു മു​​മ്പു​​​ത​​​ന്നെ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​വും ന​​​ട​​​ത്തും. എ​​​ന്തു ത​​​ന്നെ​​​യാ​​​യാ​​​ലും ഉ​​​പ​​​ജീ​​​വ​​​ന​​​ത്തി​​​നു​​​ള്ള വ​​​ഴി​​​ക​​​ളും പി​​​ന്നി​​​ട്ട വ​​​ഴി​​​ക​​​ളും മ​​​റ​​​ക്കാ​​​തെ​​​യാ​​​കും മേ​​​യ​​​റു​​ടെ ക​​​സേ​​​ര​​​യി​​​ലി​​​രി​​​ക്കു​​​ക​​​യെ​​​ന്ന് അ​​​ജി​​​ത വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

പോ​​​ൾ മാ​​​ത്യു

Related posts