ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലെന്ന് വിശേഷിപ്പിച്ച, അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പാണ് കഴിഞ്ഞിരിക്കുന്നത്. ഏറെ പ്രതീക്ഷ വച്ച് പുലര്‍ത്തിയിരുന്നെങ്കിലും ഇന്ത്യയുടെ ഹൃദയഭാഗങ്ങളായിരുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും മിസോറാം തെലുങ്കാന എന്നിവിടങ്ങളും ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
അമിതാത്മവിശ്വാസവും എതിരാളിയെ വാക്കുകള്‍കൊണ്ട് തോല്‍പ്പിക്കാമെന്ന തെറ്റിദ്ധാരണയും പ്രതിമയെയും പശുവിനെയും സംരക്ഷിച്ചുകൊണ്ട് വോട്ട് നേടാമെന്ന പ്രതീക്ഷയുമാണ് ബിജെപിയ്ക്ക് ഈ തോല്‍വിയിലൂടെ ലഭിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതുപോലെ തന്നെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റു, എന്ന് വളരെ സിമ്പിളായി ബിജെപി നേതൃത്വത്തിനും കേരളത്തിലെ ബിജെപി അനുകൂലികള്‍ക്കും വ്യക്തമാക്കി കൊടുക്കുമുണ്ട് സോഷ്യല്‍മീഡിയ. സരസമായ ട്രോളുകളിലൂടെയാണ് അവര്‍ ആ ദൗത്യം നിര്‍വഹിക്കുന്നത്. കേരളത്തിലെ ബിജെപി അനുകൂല ചാനലിനെയും കണക്കിന് ട്രോളുന്നുണ്ട് വിരുതന്മാര്. ട്രോളുകളില്‍ നിന്നെങ്കിലും അവര്‍ പാഠമുള്‍ക്കൊണ്ടാല്‍ മതിയായിരുന്നു എന്നാണ് അവര്‍ ചിന്തിക്കുന്നത്.