കുറിച്ച താരപുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമായ ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലുള്ള പ്രണവ് ആണ് പോസ്റ്ററിൽ. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും പ്രണവിനൊപ്പം ഒരു പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുണ്ട്. സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ള ഒരു യുവാവായാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിനായി അദ്ദേഹം സർഫിംഗിൽ പ്രത്യേക പരിശീലനവും നേടിയിരുന്നു.
ആക്ഷൻ എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൽ പീറ്റർ ഹെയ്നാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്.