കോഴിക്കോട്: ആദ്യം കാറില്‍ കറക്കം… പിന്നെ പരസ്ഥിതിവാദികള് എന്ന പേരില്‍ പിരിവും. പിടിക്കപ്പെട്ടാല്‍ പിന്നെ വ്യാജ പത്രപവര്ത്തകരാകും. സമീപകാലത്തായി അനധികൃതപിരിവിനിറങ്ങുന്നവരുടെ ‘പരിച’യായി മാറുകയാണ് പരിസ്ഥിതിവാദവും വ്യാജ പത്രപ്രവര്‍ത്തനവും. ക്വാറികളും മറ്റു പാരിസ്ഥിതിക വിഷയങ്ങളും ഏറെയുള്ള സ്ഥലങ്ങളിലാണ് ഇവര്‍ തട്ടിപ്പിനായി തെരഞ്ഞെടുക്കുന്നത്. ആദ്യം വന്കിടസ്ഥാപനങ്ങളയും പിരിവു തരുന്നവരെയും നോക്കിവച്ചശേഷം സൂത്രത്തില്‍ ഇടപെടും.
കഴിഞ്ഞ ദിവസം മുക്കം ആനയാം കുന്നില്‍ ഇത്തരത്തില്‍ എത്തിയ കാറില്‍ വന്നിറങ്ങിയ മാന്യന്മാരെ നാട്ടുകാര്‍ കൈകാര്യംചെയ്തുവിട്ടു. ആനയാം കുന്നിലെ പവര്‍ ഇന്റര്‍ ലോക്ക് എന്ന കടയിലാണ് ഇവര്‍ എത്തിയത്. തുടക്കത്തില്‍ തങ്ങള്‍ നടത്തുന്ന പ്രോഗ്രാമിലേക്ക് പിരിവുതരണമെന്നായിരുന്നു ഇവരുടെ ആവശ്യം. മുന്‍പും പലയിടത്തും സമാന പരിവ് നല്കിയ കാര്യം മാനേജര്‍ അഷ്റഫ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇയാളുടെ സ്വഭാവംമാറി. പിന്നെ ശരിക്കും ‘പത്രപ്രവര്‍ത്തകനായി’.
മുഹമ്മദ് എന്നാണ് പേരെന്നെും കോഴിക്കോട് പുതിയറയില്‍ ലെജിസ്ളേറ്റീവ് മിറര്‍ ഡെയ്ലിയുടെ എഡിറ്ററാണന്നും അറിയിച്ചു. കാര്‍ഡും കാണിച്ചു. ഇദ്ദേഹത്തിന്റെ ശരീരഭാഷയും മാറിയതോടെ ബഹളമായി.ഒടുവില്‍ നാട്ടകാര്‍ ഇടപെട്ട് ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു. ഇത്തരം സംഭവങ്ങള്‍ സമീപകാലത്ത് ഏറിവരികയാണെന്നാണ് ആക്ഷേപം. രാവില തന്നെ മാന്യമായി വേഷം ധരിച്ചാണ് ഇവര്‍ എത്തുക.
ക്വാറികളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്നതാണ് ഇവര്‍ പിടിവള്ളിയാക്കുന്നത്. തട്ടിക്കുട്ട് പരിസ്ഥിസംഘടനയുടെ പേരും പറയും. ഇതോടൊപൊല്ലാപ്പാകേണ്ട എന്നുകരുതി പലരും പിരിവുനല്കും . ക്വാറി ഉടമകളില്‍ നിന്നും മറ്റും ഇത്തരത്തില്‍ വന്‍തോതില്‍ പണം വാങ്ങുന്നുണ്ട്. അറിയുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ പേരും മുഖ്യധാരാപത്രങ്ങളില്‍ വാര്ത്തവരുമെന്ന ഭീഷണിയും വേറെ.
ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസും പറയുന്നു. കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. അനധികൃത പിരിവ് നല്‍കരുതെന്നും എന്ത് സംശയമുണ്ടെങ്കിലും ആര്‍ക്കും പോലീസുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ പറയുന്നു. എന്തായാലും മലയോരം കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതലായും അരങ്ങേറുന്നത്. നു