പെരുവഴിയില്‍ വാഹനം തടഞ്ഞു നിര്‍ത്തിയുള്ള നില്ല് നില്ല് പോലുള്ള ചുരുക്കം വീഡിയോകള്‍ മാറ്റി നിര്‍ത്തിയാല്‍ കാണാന്‍ കൗതുകവും രസവുമുള്ളവയാണ് ടിക് ടോക് വീഡിയോകളില്‍ നല്ലൊരു ശതമാനവും.
എത്രയെല്ലാം ടിക് ടോക് വീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ കണ്ണും മനസും നിറച്ച ഒരു വീഡിയോ ആദ്യമാണെന്ന് അഭിപ്രായപ്പെട്ട്, ആ വീഡിയോ പരസ്പരം പങ്കുവച്ച് വീണ്ടും വീണ്ടും കണ്ടാസ്വദിക്കുകയാണ് ഇപ്പോള്‍ നവമാധ്യമ ലോകം.
ഒരു ഏട്ടനും ഓട്ടിസ്റ്റിക്കായ അനിയത്തിക്കുട്ടിയും ഉള്‍ക്കൊള്ളുന്നതാണ് ഈ ടിക് ടോക് വീഡിയോ. പാട്ടിനൊപ്പം ചുണ്ടുകള്‍ ചലിപ്പിച്ച് ഏട്ടന്‍ കുഞ്ഞനിയത്തിയെ ചേര്‍ത്ത് പിടിക്കുമ്പോള്‍, ഏട്ടനോടുള്ള നിഷ്‌കളങ്കമായ സ്‌നേഹം മുഴുവന്‍ പ്രകടിപ്പിച്ച് അവളും സഹോദരനോട് ചേര്‍ന്ന് നിന്ന് പാട്ടിന് താളം പിടിക്കുന്നു.
ചെറിയ കുറവുകളുടെ പേരില്‍ മക്കളെയും സഹോദരങ്ങളെയും മാറ്റി നിര്‍ത്തുകയും അവരെ അപമാനമായി കണക്കാക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്ന സമൂഹത്തില്‍ ഈ ചെറുപ്പക്കാരന്‍ തന്റെ സഹോദരിയോട് കാണിക്കുന്ന സ്‌നേഹവും കരുതലും മാതൃകാപരമാണെന്നാണ് വീഡിയോ കാണുന്നവരെല്ലാം അഭിപ്രായപ്പെടുന്നത്.