കണ്ണൂർ: എഐടിയുസി സംസ്ഥാന സമ്മേളനം കണ്ണൂരിൽ സമാപിച്ചു.നാലുദിവസം നീണ്ടുനിന്ന സമ്മേളനത്തിന് സമാപനം കുറിച്ച് വൈകുന്നേരം കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി. കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കളക്ടറേറ്റ് മൈതാനിയിൽ സമാപിച്ചു. തുടർന്നുനടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.ബികെഎംയു ദേശീയ പ്രസിഡന്റ് കെ.ഇ.ഇസ്മയില്‍, എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യന് മൊകേരി, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ. ഉദയഭാനു, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എന്‍.ചന്ദ്രന്, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം സി.പി.മുരളി, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സി.പി.സന്തോഷ്കുമാര്‍, സി.പി.ഷൈജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജെ. ഉദയഭാനു എഐടിയുസി പ്രസിഡന്റ്, കെ.പി. രാജേന്ദ്രൻ ജനറൽ സെക്രട്ടറി
കണ്ണൂര്‍: എഐടിയുസി സംസ്ഥാന പ്രസിഡന്റായി ജെ. ഉദയഭാനുവിനെയും ജനറൽ സെക്രട്ടറിയായി കെ.പി. രാജേന്ദ്രനെയും കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: താവം ബാലകൃഷ്ണന്, പി. രാജു , ടി.ജെ. ആഞ്ചലോസ്, വിജയന് കുനിശേരി, എ.എന്‍. രാജന്, കെ.ജി. പങ്കജാക്ഷന്, പി. സുബ്രഹ്മണ്യന്, വാഴൂര്‍ സോമന്, കെ.എസ്. ഇന്ദുശേഖരന്‍ നായര്‍, പി. വിജയമ്മ, പി. കെ. കൃഷ്ണന്, കെ.വി. കൃഷ്ണന് -വൈസ് പ്രസിഡന്റുമാർ. വി.ബി. ബിനു, എച്ച്. രാജീവന്, കെ.കെ. അഷ്റഫ്, സി.പി. മുരളി, എം.പി. ഗോപകുമാര്‍, എം.ജി. രാഹുല്‍, കെ. മല്ലിക, ആര്. പ്രസാദ്, കവിത രാജന്, എലിസബത്ത് അസീസി, കെ.സി. ജയപാലന് -സെക്രട്ടറിമാര്‍. എം.വി. വിദ്യാധരന്- ട്രഷറര്‍.