ലോ​ൺ വാ​ഗ്ദാ​നം നൽ കി മെമ്പർഷിപ്പ് എടുപ്പിച്ചു; ലോൺ ആവശ്യപ്പെട്ടപ്പോൾ നൽകാതെ കബളിപ്പിച്ചു;  അംഗത്വ ഫീസ് തിരികെ ചോദിച്ച വീട്ടമ്മയോട് പ്രസിഡന്‍റ് പറഞ്ഞതു കേട്ടാൽ ഞെട്ടും

ത​ളി​പ്പ​റ​മ്പ്: ലോ​ൺ ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി മെ​മ്പ​ർ​ഷി​പ്പ് ഫീ ​അ​ട​ച്ചെ​ങ്കി​ലും ന​ൽ​കി​യി​ല്ലെ​ന്നും, അ​ട​ച്ച മെ​മ്പ​ർ​ഷി​പ്പ് ഫീ ​തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നും സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ർ​ക്ക് പ​രാ​തി. സ​ഹ​കാ​രി​യും പൂ​മം​ഗ​ലം സ്വ​ദേ​ശി​യു​മാ​യ ടി.​പി.​മ​മ്മു​വാ​ണ് പൂ​വ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ളി​പ്പ​റ​മ്പ് ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫേ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

50,000 രൂ​പ വാ​യ്പ​ക്ക് ആ​വ​ശ്യ​പ്പെ​ട്ട മ​മ്മു​വി​നോ​ട് വാ​യ്പ ത​രാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യും 500 രൂ​പ മെ​മ്പ​ർ​ഷി​പ്പ് ഫീ​സ് അ​ട​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു. 2017 ഡി​സം​ബ​റി​ലാ​ണ് തു​ക അ​ട​ച്ച​ത്. പി​ന്നീ​ട് ലോ​ൺ 2018 മാ​ർ​ച്ച് മാ​സ​ത്തി​ൽ ത​രാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ത​ന്നി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ അ​ട​ച്ച 500 രൂ​പ മെ​മ്പ​ർ​ഷി​പ്പ് ഫീ ​തി​രി​കെ ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യേ​യോ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യേ​യോ സ​മീ​പി​ക്കു​മെ​ന്ന് പ​രാ​തി​യി​ൽ ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ടി.​പി.​മ​മ്മു രേ​ഖാ​മൂ​ലം മെ​മ്പ​ർ​ഷി​പ്പ് ഫീ​സ് തി​രി​കെ ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും മൂ​ന്ന് വ​ർ​ഷം ക​ഴി​യാ​തെ തു​ക തി​രി​ച്ചു​ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​പി.​മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Related posts