എന്തൊക്കെ പറഞ്ഞാലും മേനോന്‍ ചേട്ടന്‍ തള്ളിയ ഒരു കാര്യം സത്യമാണ്, ലാലേട്ടന്റെ സിനിമ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒന്നാകും ഇത്, ഒടിയന്‍ ഇറങ്ങിയതോടെ സംവിധായകന്‍ ശ്രീകുമാര്‍ മോനോനെ ട്രോളി ആരാധകര്‍

മലയാള സിനിമയ്ക്കു പോലും ചിരപരിചിതമല്ലാത്ത ഊടുവഴികളിലൂടെയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ എന്ന ചിത്രവുമായി എത്തിയത്. മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ കൈയ്യൊപ്പു ചാര്‍ത്തിയ ചിത്രം തിയറ്ററുകളില്‍ ലാല്‍ ഫാന്‍സിനെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും അത്ര പോരന്ന അഭിപ്രായമാണ് പലരും പങ്കുവയ്ക്കുന്നത്. വലിയ പബ്ലിസിറ്റി ചിത്രത്തെ സഹായിക്കില്ലെന്ന് വിമര്‍ശകരും പറയുന്നു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടാണ് ആരാധകര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ചിത്രം പ്രതീക്ഷിച്ച പോലെ നന്നായില്ലെന്ന് പറയുന്നവര്‍ മോഹന്‍ലാലിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തുന്നു. ”ഒടിയന്‍ കണ്ടു, ശ്രീകുമാര്‍ മേനോനോട് ഒരേയൊരു അഭ്യര്‍ത്ഥന മേലില്‍ ഇനി പടം പിടിക്കരുത്.” ” ശ്രീകുമാര്‍ മേനോനോട് ഒരു അപേക്ഷ ഉണ്ട് രണ്ടാമൂഴം താങ്കള്‍ ഉപേക്ഷിക്കണം”. എന്നിങ്ങനെയാണ് കമന്റുകള്‍.

സിനിമ റിലീസാകുംമുമ്പ് 100 കോടി രൂപ നേടിയെന്ന് ശ്രീകുമാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതു സത്യമല്ലെന്നാണ് നിര്‍മാതാവ് മേനക സുരേഷ് കുമാര്‍ ഉള്‍പ്പെടെ പറയുന്നത്. സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഈ റെക്കോര്‍ഡ് നേടുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ സിനിമയും പതിനൊന്നാമത്തെ ഇന്ത്യന്‍ സിനിമയുമാണ് ഒടിയന്‍.

ശ്രീകുമാര്‍ പറഞ്ഞ കണക്കുകള്‍ ഇങ്ങനെ

സാറ്റലൈറ്റ് റൈറ്റ്‌സ്-21 കോടി (രണ്ട് മലയാളം ചാനലുകളുടെ ആകെ തുക)

ജിസിസി-2.9 കോടി

അല്ലാതെയുള്ള ഓവര്‍സീസ്- 1.8 കോടി

കേരളത്തിന് പുറത്തുള്ള അവകാശം-2 കോടി

തെലുങ്ക് റൈറ്റ്‌സ് (ഡബ്ബ്)-5.2 കോടി

തമിഴ് റൈറ്റ്‌സ് (ഡബ്ബ്)- 4 കോടി

ഓഡിയോ വീഡിയോ- 1.8 കോടി

തിയേറ്റര്‍ അഡ്വാന്‍സ്-17 കോടി

ഹിന്ദി തിയേറ്റര്‍ അവകാശം (ഡബ്ബ്), സാറ്റലൈറ്റ് റൈറ്റ്‌സ്- 4 കോടി

തമിഴ് സാറ്റലൈറ്റ് റൈറ്റ്‌സ്- 3 കോടി

തെലുങ്ക് സാറ്റലൈറ്റ് റൈറ്റ്‌സ്-3 കോടി

ഫാന്‍സ് ഷോ ഉള്‍പ്പെടെ അഡ്വാന്‍സ് ബുക്കിങില്‍ നിന്നും 5 കോടി

അഡ്വാന്‍സ് ബുക്കിങ് യുഎഇ-ജിസിസി- 5.5 കോടി

അഡ്വാന്‍സ് ബുക്കിങ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തും- 1 കോടി

തെലുങ്ക് റീമേക്ക് റൈറ്റ്‌സ് -5 കോടി

തമിഴ് റീമേക്ക് റൈറ്റ്‌സ്- 4 കോടി

എയര്‍ടെല്‍ ബ്രാന്‍ഡിങ്- 5 കോടി

കിങ്ഫിഷര്‍ ബ്രാന്‍ഡിങ്- 3 കോടി

മൈജി, ഹെഡ്ജ് ബ്രാന്‍ഡിങ്- 2 കോടി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബ്രാന്‍ഡിങ്- 3 കോടി

മറ്റ് പരസ്യങ്ങളില്‍ നിന്നും- 2 കോടി

ആകെ- 101.2 കോടി

Related posts