സിനിമയില്‍ സജീവമല്ലാത്തതിന് കാരണം വ്യക്തമാക്കി നടി ഭാമ. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം അറിഞ്ഞു കൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്. നിവേദ്യം ഷൂട്ടിംഗ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോള്‍ ലോഹിയേട്ടന് ഞങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു.’സിനിമയില്‍ മുന്നോട്ടു പോകുമ്പോള്‍ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സെറ്റുകള്‍. എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വെച്ച് മുന്നോട്ടു പോകണം. അത് വലിയ പാഠമായിരുന്നു. അതു കൊണ്ട് ഭാമ തീരെ ഫ്രണ്ട് ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടള്ളൂ.’ ഭാമ പറയുന്നു.
കുട്ടിക്കാലം തൊട്ടേ ഗായികയായി അറിയപ്പെടാനുള്ള മോഹം മനസില്‍ കൂടു കൂട്ടിക്കിടക്കുന്നതിനാല് നിവേദ്യത്തിലേക്ക് അവസരം ലഭിച്ചപ്പോള്‍ ലോഹിതദാസിനോട് സംഗീതമോഹം തുറന്നു പറഞ്ഞു. അഭിനയം കൂടി കണ്ടപ്പോള്‍ അദ്ദേഹവും പറഞ്ഞു, ‘ഇനി ഇതു മതി..എന്ന്’ ഭാമ പറഞ്ഞു. ഡബ്ലിയു.സി.സിയും താരസംഘടനയായ എ എം എം എയുമായുള്ള വിഷയങ്ങളെ കുറിച്ചും താരം പ്രതികരിച്ചു. ‘ഡബ്ല്യു.സി.സി പറയുന്ന കുറേ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും സിനിമാസെറ്റുകളില്‍ ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള സുരക്ഷിതമായ സ്ഥലമില്ലെന്നും ഭാമ അഭിപ്രായപ്പെട്ടു.