We agree with you @sonamakapoor ! Quite a ‘weirdo’ to try such stunts while driving and putting the lives of fellow drivers at risk too! We don’t quite approve of these even in ‘reel’ life. #NotDone pic.twitter.com/WWoDz16hKj
— Mumbai Police (@MumbaiPolice) December 14, 2018
മുംബൈ: കാർ ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. അതുകൊണ്ടാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന മൊബൈൽ ഉപയോഗിക്കുന്ന ദുൽഖർ സൽമാന്റെ വീഡിയോ കണ്ടു മുംബൈ പോലീസ് ഇടപെട്ടത്. എന്നാൽ ദുൽഖർ സൽമാനെ ഉപദേശിക്കാനെത്തി പുലിവാല് പിടിച്ചിരിക്കുകയാണ് മുംബൈ പോലീസ്. ദുൽഖർ ഹിന്ദി ചിത്രം സോയാ ഫാക്ടറിന്റെ ചിത്രീകരണ തിരക്കിലിരിക്കെയാണ് സംഭവം.
കഴിഞ്ഞദിവസം ഡ്രൈവിംഗ് സീറ്റിലിരുന്നു മൊബൈൽ ഉപയോഗിക്കുന്ന ദുൽഖറിന്റെ വീഡിയോ നടി സോനം കപൂർ ട്വീറ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ദുൽഖർക്ക് മൊബൈൽ ഉപയോഗത്തിനെതിരെ കർശന ഉപദേശവുമായി മുംബൈ പോലീസ് രംഗത്തെത്തി. ഡ്രൈവ് ചെയ്യുമ്പോഴുള്ള ഇത്തരം സ്റ്റണ്ടുകൾ മറ്റുള്ള ഡ്രൈവർമാരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും ഇത്തരം പ്രവർത്തികൾ പാടില്ലെന്നും ഔദ്യോഗിക ട്വിറ്റർ പേജിലൂടെ മുംബൈ പോലീസ് പറഞ്ഞു.
എന്നാൽ റോഡ് നിയമം പഠിപ്പിക്കാൻ പോയ മുംബൈ പോലീസിന് വമ്പൻ തിരിച്ചടിയാണ് ദുൽഖറിന്റെ മറുപടിയിലൂടെ കിട്ടിയത്. ട്രക്കിന് മുകളിൽ കാർ വച്ചുള്ള സിനിമ ഷൂട്ടിംഗ് വേളയിലാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയച്ചത്. കാര്‍ കെട്ടിവലിക്കുകയായിരുന്നു. താൻ വിചാരിച്ചാൽ പോലും ആ കാർ ഡ്രൈവ് ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ദുൽഖർ വിശദീകരിച്ചു. സംഭവത്തിന്റെ പൂർണവീഡിയോ സഹിതമായിരുന്നു ദുൽഖറിന്റെ മറുപടി ട്വീറ്റ്.
മുംബൈ പോലീസിന്റെ ട്വീറ്റിൽ പ്രതിഷേധിച്ച് സോനം കപൂറും രംഗത്തെത്തി. തങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന താല്പര്യം സാധാരണക്കാരുടെ കാര്യത്തിലും ഉണ്ടാകണമെന്നും സോനം മറുപടി കൊടുത്തു. എന്നാൽ ആരും സാധാരണക്കാരല്ലെന്നും എല്ലാവരും ഒരുപോലെയാണെന്ന മറുപടിയുമായി മുംബൈ പോലീസ് രംഗംവിട്ടു. എന്നാൽ ട്രോളന്മാർ വിഷയം ഏറ്റെടുത്തതോടെ വെട്ടിലായിരിക്കുകയാണ് മുംബൈ പോലീസ്.
We agree with you @sonamakapoor ! Quite a ‘weirdo’ to try such stunts while driving and putting the lives of fellow drivers at risk too! We don’t quite approve of these even in ‘reel’ life. #NotDone pic.twitter.com/WWoDz16hKj
— Mumbai Police (@MumbaiPolice) December 14, 2018