കാസർഗോഡ്: സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനം അറസ്റ്റിൽ. ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിൽ കാസർഗോഡ് ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇന്ന് തന്നെ സന്തോഷിനെ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും.
കേസിൽ മുൻകൂർ ജാമ്യം തേടി സന്തോഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യ ഹർജി തള്ളിയ കോടതി പോലീസിനു മുന്നിൽ കീഴടങ്ങാൻ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് കോഴിക്കോട്ട് നടന്ന സാഹിത്യോത്സവത്തിൽ സന്തോഷ് ഏച്ചിക്കാനം നടത്തിയ പ്രസംഗത്തിലെ പരാർശങ്ങൾ തന്റെ ജാതി, നിറം തുടങ്ങിയവയെയും മാതാപിതാക്കളെയും അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി സി. ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി.