വലിയ പ്രതീക്ഷൾ നൽകി തിയറ്ററുകളിലെത്തിയ ഒടിയൻ നിരാശപ്പെടുത്തിയെന്ന തരത്തിലുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയ്ക്കകത്തും പുറത്തും പ്രചരിക്കുന്പോൾ ചിത്രത്തെപ്പറ്റിയുള്ള മോഹൻലാലിന്റെ തന്നെ പ്രതികരണം ഇപ്പോൾ വൈറലായിരിക്കുകയാണ്. മോഹൻലാൽ ഒരു സദസിനോട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സിനിമ റിലീസാകുന്നതിനു മുന്പാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
സാധാരണ നാട്ടിൻപുറങ്ങളിലുള്ള തമാശയും പ്രണയവും പകയുമൊക്കെയുള്ള ഒരു പാവം സിനിമയാണ് ഒടിയൻ എന്ന് മോഹൻലാൽ പറയുന്നു. ചിത്രത്തിൽ വലിയ മാജിക് ഒന്നുമില്ല. ഒരു ഇമോഷൻസ് ഉള്ള ചിത്രമാണെന്നും അല്ലാതെ നിങ്ങളെ പേടിപ്പിക്കുന്ന ചിത്രമല്ലെന്നും മോഹൻലാൽ പറയുന്നു. എല്ലാവരേയും പോലെ ചിത്രത്തിന്റെ റിലീസിനായി താനും കാത്തിരിക്കുകയാണെന്നും മോഹൻ ലാൽ പറയുന്നു.
ചിത്രത്തെപ്പറ്റി അണിയറക്കാർ നൽകിയ അമിത പ്രതീക്ഷകളാണ് ചിത്രത്തിനു തിരിച്ചടിയായതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിനായി മോഹൻ ലാൽ തടി കുറച്ചതു വാർത്തയായിരുന്നു.