പത്തനംതിട്ട: അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ. പന്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസിനെ തടഞ്ഞെന്ന കേസിൽ ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റു ചെയ്തത്.
പാലക്കാട് റസ്റ്റ് ഹൗസിൽനിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നു റാന്നി ഗ്രാമ ന്യായാലയ കോടതിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു.
രണ്ടു മാസം എല്ലാ ശനിയാഴ്ചയും പന്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഡിസംബർ എട്ടിനു രാഹുൽ ഈശ്വർ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കിയത്.