വനിതാ മതിലിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് കാനം രാജേന്ദ്രൻ

ആ​ല​പ്പാ​ട് (തൃ​ശൂ​ർ): ജ​നു​വ​രി ഒ​ന്നി​ന് ന​ട​ക്കു​ന്ന വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​രെ​യും ഞ​ങ്ങ​ൾ നി​ർ​ബ​ന്ധി​ക്കു​ന്നി​ല്ലെ​ന്ന്സി പി ​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. അ​വ​ര​വ​ർ​ക്ക് അ​വ​ര​വ​രു​ടെ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. വ​നി​താ മ​തി​ലി​ന് വേ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ ഒ​രു പൈ​സ പോ​ലും ചെ​ല​വ​ഴി​ക്കു​ന്നി​ല്ല. മ​റി​ച്ചു​ള്ള പ്ര​ച​ര​ണം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പി​ന്ത​രി​പ്പി​ക്കാ​ൻ ചി​ല​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.

ആ​ല​പ്പാ​ട് എ​സ്.​എ​ൻ.​ബി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സി​പിഐ ​ചാ​ഴൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കാ​നം .അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന ഹ​ർ​ത്താ​ലു​ക​ളും സ​മ​ര​ങ്ങ​ളും തി​രി​ച്ച​റി​യ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​ ജ​നു​വ​രി 8, 9 തി​യ്യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ​മ​രം ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് കാ​നം ന്യാ​യീ​ക​രി​ച്ചു.

കെ .​പി .അ​വ​റു​സു​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ചേ​ർ​പ്പ് ഗ​വ.​ഐ​ടി ഐ ​ചെ​യ​ർ​മാ​ൻ അ​രു​ണി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​മോ​ദി​ച്ചു.​ഇ.​സി.​പ​വി​ത്ര​ൻ ക​വി​ത ചൊ​ല്ലി.​ഗീ​താ ഗോ​പി എം ​എ​ൽ എ, ​സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ഷീ​ല വി​ജ​യ​കു​മാ​ർ, കെ.​എം.​ജ​യ​ദേ​വ​ൻ, കെ.​കെ.​രാ​ജേ​ന്ദ്ര​ബാ​ബു ,കെ.​കെ.​സു​ബ്ര മ​ണ്യ​ൻ കെ.​കെ.​ജോ​ബി, പി.​ബി.​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​പി.​ആ​ർ.​കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും കെ.​എ​സ്.​മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Related posts